യുഎസിലെ ജനവിധിയെ ചോദ്യം ചെയ്ത് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ ഇന്ത്യന്‍ പതാകയും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയിലാണ് ചിലര്‍ ഇന്ത്യന്‍ പതാകയുമായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു.
സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ട്രംപ് അനുകൂലികള്‍ക്കിടയില്‍ എന്തിനാണ് ഇന്ത്യന്‍ പതാക ഉയര്‍ന്നതും അത് ക്രിക്കറ്റ് മാച്ച് അല്ലെന്ന സംഘം ഓര്‍ക്കണമെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.


