
ട്രിപ്ള്‍ ലോക് ഡൗണിെന്റ ഭാഗമായി നഗരത്തിലെയും ഗ്രാമങ്ങളിലെയുമടക്കം ഇടറോഡുകളടക്കമുള്ളവ അടക്കുന്ന നടപടികള്‍ പൊലീസ് ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ചു.
നഗരത്തില്‍ തെരുവുകളില്‍ കഴിഞ്ഞിരുന്നവരെയെല്ലാം ക്യാമ്ബുകളിലേക്ക് മാറ്റി. കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നിരീക്ഷണത്തിന് ഡ്രോണും ജിയോഫെന്‍സിങ് അടക്കമുള്ള സംവിധാനവും ഉപയോഗിക്കുന്നുണ്ട്.
ജില്ലയില്‍ മുവ്വായിരത്തിലധികം പൊലീസുകാരെയാണ് ട്രിപ്ള്‍ ലോക്ഡൗണ്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്


