Thursday, October 15, 2026
HomeTOP NEWSINDIAജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മു പൊലീസ് പുറത്തുവിട്ടു

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മു പൊലീസ് പുറത്തുവിട്ടു

Published on

ശ്രീനഗർ ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ വീണ്ടും ഭീകരാക്രമണം. സൈനിക പോസ്‌റ്റിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരുക്കേറ്റു. നാലു ദിവസത്തിനിടെ ജമ്മുവിലുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. മുന്നോ നാലോ പേരടങ്ങുന്ന ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്ന് ഉന്നത പൊലീസുദ്യോഗസ്‌ഥൻ മാധ്യമങ്ങളോടു പറഞ്ഞു.

ചൊവ്വാഴ്‌ച രാത്രിയും ദോഡയിൽ സൈനിക പോസ്‌റ്റിനുനേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിൽ രാഷ്ട്രീയ റൈഫിൾസിന്റെ 5 സൈനികർക്കും ഒരു സ്പെഷൽ പൊലീസ് ഓഫിസർക്കും പരുക്കേറ്റു. കത്വയിൽ ബുധനാഴ്‌ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.

രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജൂൺ 9ന് തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സുരക്ഷാ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിലേക്കു കൂടുതൽ സൈന്യത്തെ എത്തിച്ചിട്ടുണ്ട്. ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന 4 ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മു പൊലീസ് പുറത്തുവിട്ടു. ഇവരിൽ ഓരോരുത്തരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപവീതം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this