Wednesday, February 11, 2026
HomeNewsചന്ദ്രനിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്-6 ദൗത്യം ഭൂമിയിലേക്ക്

ചന്ദ്രനിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്-6 ദൗത്യം ഭൂമിയിലേക്ക്

Published on

ചന്ദ്രനിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്-6 ദൗത്യം ഭൂമിയിലേക്ക് തിരിച്ചു. ബെയ്‌ജിങ് സമയം ചൊവ്വാഴ്‌ച പുലർച്ചെയാണ് പേടകം ചന്ദ്രനിൽ നിന്ന് പുറപ്പെട്ടത്. മൂന്നാഴ്‌ച നീണ്ട മടക്കയാത്രയ്ക്കെ‌ാടുവിൽ ജൂൺ 25 ന് ചൈനയിലെ മംഗോളിയയിൽ പേടകം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയുടെ ആറാം ചാന്ദ്ര ദൗത്യമായ ചാങ്അ-6 മെയ് 2024 മെയ് മൂന്നിനാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് കാണാത്ത ചന്ദ്രൻ്റെ മറുവശം ലക്ഷ്യമാക്കിയാണ് പേടകം വിക്ഷേപിച്ചത്. ജൂൺ ഒന്നിന് പേടകം ചന്ദ്രനിലിറങ്ങി. രണ്ട് ദിവസം നീണ്ട സാമ്പിൾ ശേഖരണത്തിനൊടുവിലാണ് പേടകം ചന്ദ്രനിൽ നിന്ന് പുറപ്പെട്ടത്.

ഇത് രണ്ടാം തവണയാണ് ചൈന ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നത്. ചാങ്അ-5 ദൗത്യത്തിലൂടെ ചന്ദ്രൻ്റെ ഭൂമിയിൽ നിന്ന് കാണുന്ന ഭാഗത്ത് നിന്ന് സാമ്പിൾ ശേഖരിച്ച് ചൈന ഭൂമിയിലെത്തിച്ചിരുന്നു. ചന്ദ്രൻ്റെ മറുവശത്ത് നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത് ഇതാദ്യമായാണ്.

ജൂൺ രണ്ട് ഞായറാഴ്‌ച രാവിലെയാണ് ചന്ദ്രൻ്റെ മറുഭാഗത്തുള്ള ദക്ഷിണധ്രുവ ഭാഗത്തെ പോൾ-ഐകെൻ ബേസിനിൽ ചാങ്അ-2 പേടകം ഇറങ്ങിയത്. 400 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട മലയടിവാരമാണിത്. ചന്ദ്രന്റെ മറുവശത്തെത്തുന്ന രണ്ടാമത്തെ പേടകമാണ് ചാങ്അ-6. ചൈനയുടെ തന്നെ ചാങ്-4 പേടകമാണ് ഇവിടെയെത്തിയ ആദ്യ പേടകം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this