Thursday, February 12, 2026
HomeNewsഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത വംശഹത്യ; നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും...

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത വംശഹത്യ; നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും – സ്പെയിൻ സാമൂഹികാവകാശ വകുപ്പു മന്ത്രി ലോൺ ബെലാര

Published on

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത വംശഹത്യയെന്ന് സ്പെയിൻ സാമൂഹികാവകാശ വകുപ്പു മന്ത്രി ലോൺ ബെലാര. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ വീഡിയോ ബെലാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘ഫലസ്തീൻ സായുധസംഘം ഇസ്രായേലി സിവിലിയന്മാർക്കെതിരെ നടത്തിയ കൊലപാതകങ്ങൾ ഭീതിതമാണ്. എന്നാൽ അതുവച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിക്കാനാകില്ല. യുദ്ധക്കുറ്റത്തിന് ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം. ഇക്കാര്യത്തിൽ സഖ്യകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർന്ന് നീക്കങ്ങൾ നടത്തും. ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ ആസൂത്രിതമായ വംശഹത്യയാണ് നടത്തുന്നത്. ബോംബിങ് മൂലം ആയിരക്കണക്കിന് പേരാണ് വെള്ളവും വെളിച്ചവും ഭക്ഷണവും കിട്ടാതെ നിൽക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ്. യുദ്ധക്കുറ്റമായി പരിഗണിക്കേണ്ടതാണ്. ഗസ്സയിൽ അടിയന്തരമായി മനുഷ്യ ഇടനാഴി തുറക്കേണ്ടതുണ്ട് – അവർ പറഞ്ഞു.

ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഫലസ്തീന് ഐക്യദാർഢ്യമറിയിച്ച് നിരവധി റാലികളാണ് സ്പെയിനിൽ നടന്നിരുന്നത്. മാഡ്രിഡിലെ റാലിയിൽ ബെലാര പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ രംഗത്തിറങ്ങാൻ പ്രധാനമന്ത്രി പെഡ്രോ പെരസ് ജനങ്ങളോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ യൂറോപ്യൻ യൂണിയന് വിരുദ്ധമായ നിലപാടാണ് സ്പെയിനിന്റേത്. ഫലസ്തീനിലേക്കുള്ള എല്ലാ പണമിടപാടുകളും നിർത്തിവയ്ക്കും എന്നാണ് നേരത്തെ യൂറോപ്യൻ യൂണിയൻ കമ്മിഷണർ ഒലിവർ വർഹെൽയി അറിയിച്ചിരുന്നത്. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ഹമാസ് ആക്രമണത്തിന്റെ തുടർച്ചയായി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 2800ലേറെ പേരാണ് കൊല്ലപ്പെട്ടത്. പത്തു ലക്ഷത്തോളം പേർ ഭവനരഹിതരായി. ആക്രമണവും ഉപരോധവും തുടർന്നാൽ അഭൂതപൂർവ്വമായ മാനുഷിക ദുരന്തമാണ് ഗസ്സയിൽ ഉണ്ടാകാൻ പോകുന്നതെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച വടക്കൻ ഗസ്സയിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന ആവശ്യപ്പെട്ടിരുന്നു. കരയുദ്ധം ആരംഭിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതിന്റെ സൂചന ആയാണ് ഇതു കരുതപ്പെടുന്നത്. എന്നാൽ ഗസ്സയിൽ ഹമാസ് അണ്ടർ ഗ്രൗണ്ട് നെറ്റ്വർക്ക് വിപുലമായതിനാൽ ഏറെ ആലോചിച്ച ശേഷമേ ഇസ്രായേൽ കരയുദ്ധത്തിന് ഒരുമ്പെടൂ എന്നാണ് റിപ്പോർട്ടുകൾ.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this