ഡോ ശശി തരൂരിന്റെ കഴിവുകളെ കുറച്ചുകാണാന് ആര്ക്കും സാധിക്കില്ലെന്ന് എം കെ രാഘവന് എംപി. തരൂരിനെതിരെ വിമര്ശനം ഉന്നയിക്കുന്നവര്ക്ക് മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്ന് എം കെ രാഘവന് പറഞ്ഞു

ഖാര്ഗെയ്ക്ക് വോട്ടുചെയ്യുമെന്ന കെപിസിസി അധ്യക്ഷന് കെ സുധാകരന്റെ പ്രസ്താവന ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സ്ഥാനങ്ങളിലിരിക്കുന്നവര് വിലക്ക് ലംഘിക്കരുതെന്നും എം കെ രാഘവന് എംപി പറഞ്ഞു

അന്തര്ദേശീയ തലത്തില് തന്നെ തിളങ്ങിയ ഒരാളുടെ കഴിവിനെ കുറച്ചുകാണാന് ആര്ക്കും കഴിയില്ല. തരൂരിനെതിരെ ഉയരുന്ന വാദമുഖങ്ങള് ബോധപൂര്വമായി തന്നെ അടിച്ചേല്പ്പിക്കുന്നതാണ്. അദ്ദേഹത്തെക്കുറിച്ച് പഠിച്ച ആരും അങ്ങനെ പറയില്ല. എം കെ രാഘവന് എംപി പറഞ്ഞു



