Wednesday, February 11, 2026
HomeNewsക്രമക്കേടിലൂടെ കുടുംബശ്രീ അയൽകൂട്ടം അനധികൃതമായി വായ്പ കൈപറ്റി; കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടമാണ് തട്ടിപ്പ്...

ക്രമക്കേടിലൂടെ കുടുംബശ്രീ അയൽകൂട്ടം അനധികൃതമായി വായ്പ കൈപറ്റി; കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടമാണ് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം

Published on

പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് ക്രമക്കേടിലൂടെ കുടുംബശ്രീ അയൽകൂട്ടം അനധികൃതമായി വായ്പ കൈപറ്റിയെന്ന് പരാതി. കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടമാണ് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ കോർപറേഷൻ കുടുംബശ്രീ പ്രൊജക്ട് ഓഫീസർ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അനുവദിക്കുന്ന വായ്പ കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടങ്ങൾ അനധികൃതമായി കൈപറ്റിയെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങളിൽ എഴുപത്തിയഞ്ച് ശതമാനം അംഗങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാകണം എന്നാണ് വായ്പക്കുള്ള മാനദണ്ഡം. എലത്തൂർ വാർഡിൽ ഉൾപ്പെടുന്ന കുടുംബശ്രീ അയൽകൂട്ടങ്ങളിലൊന്ന് 14.6 ലക്ഷവും, മറ്റൊരു അയൽകൂട്ടം 11 ലക്ഷവും അനധികൃതമായി കൈപറ്റി. രണ്ട് അയൽകൂട്ടങ്ങൾക്കും മാനദണ്ഡമനുസരിച്ച് വായ്പക്കുള്ള യോഗ്യതയില്ലെന്നാണ് ആരോപണം.

ഭരണസമിതി നിർദേശപ്രകാരം ആരോപണം അന്വേഷിക്കുന്ന കോർപറേഷൻ കുടുംബശ്രീ പ്രൊജക്ട് ഓഫീസർ സിറ്റി പൊലീസ് കമ്മീഷണർക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. പ്രൊജക്ട് ഓഫീസറുടെ അന്വേഷണ റിപോർട് ഇന്ന് കോർപറേഷന് സമർപ്പിക്കും, റിപോർട് പരിശോധിച്ച ശേഷം തുടർനടപടി സ്വകരിക്കുമെന്ന് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പറഞ്ഞു.

ഇന്ന് ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് യുഡിഎഫ് കോഴിക്കോട് സിറ്റി സൗത് കമ്മറ്റി ആവശ്യപ്പെട്ടു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this