Saturday, October 10, 2026
HomeCovid 19കോവിഡ് വാക്സിനേഷൻ : കേന്ദ്രസർക്കാർ തുടരുന്നത് കുറ്റകരമായ അനാസ്ഥ; ഇക്കാര്യത്തിൽ പോലും ശക്തമായ പ്രതിഷേധമുയർത്താൻ കഴിവില്ലാത്ത...

കോവിഡ് വാക്സിനേഷൻ : കേന്ദ്രസർക്കാർ തുടരുന്നത് കുറ്റകരമായ അനാസ്ഥ; ഇക്കാര്യത്തിൽ പോലും ശക്തമായ പ്രതിഷേധമുയർത്താൻ കഴിവില്ലാത്ത പ്രതിപക്ഷമാണ് ജനതയുടെ ദുർവിധി

Published on

കോവിഡ് വാക്സിനേഷൻ : കേന്ദ്രസർക്കാർ തുടരുന്നത് കുറ്റകരമായ അനാസ്ഥ; ഇക്കാര്യത്തിൽ പോലും ശക്തമായ പ്രതിഷേധമുയർത്താൻ കഴിവില്ലാത്ത പ്രതിപക്ഷമാണ് ജനതയുടെ ദുർവിധി#നിരവധി രാജ്യങ്ങൾ വാക്സിനേഷൻ 50 % കടന്നപ്പോൾ ഇന്ത്യൻ വാക്സിനേഷൻ 3%കോവിഡ് വാക്സിൻ പരമാവധി പേർക്ക് എത്രയും വേഗം നല്കി അതിവേഗം വ്യാപിക്കുന്ന ഭീകരരോഗത്തിനെതിരെ പ്രതിരോധം തീർക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കുറ്റകരമായ അനാസ്ഥ തുടരുന്നത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടിവരും. അല്ലെങ്കിൽ അവസരത്തിനൊത്തുയർന്ന് പ്രവർത്തിക്കാനറിയില്ലാത്ത ത്തതിന്റെ കുഴപ്പം .അതായിത് കഴിവ് കെട്ട സർക്കാർ എന്ന് പറഞ്ഞാൽ പറയുന്നവർ മോദി വിരുദ്ധരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.നിങ്ങൾ ഒന്ന് ശ്രദ്ധിക്കൂ ….. ലോകത്തെ മികച്ച ഭരണാധികാരികളുള്ള രാജ്യങ്ങളിൽ അവർ പരമാവധി പേർക്ക് വാക്സിൻ നല്കി കോവിഡിനെതിരെ പ്രതിരോധത്തിന്റെ വൻമതിൽ തീർത്ത് തങ്ങളുടെ ജനങ്ങൾക്ക് സുരക്ഷിതത്വബോധം നല്കുന്നു.കഴിഞ്ഞ ഫെബ്രുവരി 1 ലെ കണക്ക് നോക്കിയാൽ പോലും ഇസ്രായേൽ 54.7 % പേർക്ക് വാക്സിൻ നല്കി. ഗൾഫ് രാജ്യമായ യൂ ഏ ഈ 33.7 % പേർക്ക് വാക്സിൻ നല്കി. ബ്രിട്ടൻ (യു.കെ) 14.2%അമേരിക്ക 9.4%ഇറ്റലി 3.2 %ജർമ്മനി 2.8%തുർക്കി 2.4 %ചൈന 1.6%ബ്രസിൽ 1% എന്ന നിരക്കിൽ വാക്സിനേഷൻ നടത്തി കഴിഞ്ഞു.എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 0.3% ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ നല്കിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വൻതോതിൽ ഇവിടെ വാക്സിൻ ഉത്പാദിപ്പിച്ചെങ്കിലും അതിൽ ഭൂരിഭാഗവും ലോകത്തെ 93 ഇതര രാജ്യങ്ങൾക്ക് നല്കി മേനി നടിക്കാലാണ് പ്രധാന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണ നേതൃത്വം ചെയ്തത്.45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് നമ്മുടെ രാജ്യത്ത് സൗജന്യ വാക്സിൻ നല്കുന്നത്. കൂടാതെ വാക്സിൻ ഉത്പാദകരായ സ്വകാര്യ കമ്പനികൾക്ക് കൊടിയ ലാഭമുണ്ടാക്കാൻ അവസരം നല്കി കൊണ്ട് വ്യത്യസ്ത വിലകൾ ഈടാക്കാനാണ് അവസരം നല്കിയിരിക്കുന്നത്. ഫെഡറൽ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കേന്ദ്ര സർക്കാരിന് സ്വകാര്യ കമ്പനി 150 രൂപയ്ക്ക് വാക്സിൻ നല്കുമ്പോൾ സംസ്ഥാന സർക്കാരുകൾക്ക് നല്കുന്നത് 400 രൂപ വിലയ്ക്കാണ്. ഇതെന്തൊരു സാമൂഹ്യ നീതിയാണ്.രാജ്യത്തെ ജനങ്ങൾക്കെല്ലാം പരമാവധി വേഗത്തിൽ വാക്സിനേഷൻ നടത്തിയാൽ മാത്രമെ രാജ്യം ഒരു ശരീരമായി മാറി കോവിഡിനെ പ്രതിരോധിക്കാനാവൂ. താമസിക്കുന്തോറും കോവിഡിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദങ്ങളെത്തി നമ്മുടെ വാക്സിൻ പ്രതിരോധത്തിനും വെല്ലുവിളിയായേക്കും. എല്ലാവർക്കും സൗജന്യവും സാർവ്വത്രീകവുമായി വാക്സിൻ പരമാവധി വേഗത്തിൽ നല്കിയാൽ മാത്രമേ കോവിഡ് മൂലം ദിനം പ്രതി മരിച്ചു വീഴുന്ന ജനങ്ങളുടെ എണ്ണം കുറയ്ക്കാനാവൂ …..പോളിയോ വാക്സിൻ സൗജന്യവും സാർവ്വത്രീകവുമായി നല്കി പോളിയോയ്ക്കെതിരെ മികച്ച പ്രതിരോധം തീർത്ത ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്നത് ഓർക്കുമ്പോഴാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരിനെ ഓർത്ത് ലജ്ജ തോന്നുന്നത്.രാജ്യത്തെ നിരവധി ഹൈക്കോടതികളും സൂപ്രീം കോടതി വരെയും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ ശക്തമായി വിമർശിക്കുന്നു. കേന്ദ്ര സർക്കാരിനെ കൊണ്ട് കൃത്യമായ നിലപാടെടുപ്പിക്കാൻ ശക്തമായ പ്രതിപക്ഷമില്ലായെന്നതും നമ്മൾ ഇന്ത്യൻ ജനതയുടെ ദുർവിധി തന്നെ.കോവിഡ് മാരിക്കിടയിലും ഇന്ധന വിലവർദ്ധനവിന് യാതൊരു കുറവുമില്ല. ലോക് ഡൗണിലും നിയന്ത്രണങ്ങളിലും പെട്ട് തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന ദരിദ്ര ജനതയെ വിലക്കയറ്റമെന്ന ദുരിതം കൂടി വരുത്തിവയ്ക്കും വിധമാണ് ദിനം പ്രതിയുള്ള ഇന്ധന വിലവർദ്ധനവ്.130 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് പരമാവധി പേർക്ക് വാക്സിൻ നല്കുകയെന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെ സാധിക്കൂവെന്ന വസ്തുത മറന്നു കൊണ്ടല്ലാ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത്. ബുദ്ധിപരവും തന്ത്രപരവുമായ ഒരു ആസൂത്രണം നമ്മുടെ രാജ്യത്ത് ഭരണാധികാരികളിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ലോകത്തെ വാക്സിൻ ഉത്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്നും എത്രയും വേഗം ആഗോള ടെൻണ്ടറിലൂടെ പരമാവധി വാക്സിൻ സംഘടിപ്പിക്കുന്നതിന് ഇതുവരെ ശ്രമമുണ്ടായിട്ടില്ലാ. വിവിധ സംസ്ഥാനമ്പർക്കാരുകൾ സ്വന്തം പണമുപയോഗിച്ച് ആഗോള ടെണ്ടറിലൂടെ വാക്സിൻ സമാഹരിക്കാൻ ശ്രമിക്കുമ്പോൾ അതിനാവശ്യമായ പിന്തുണയും കേന്ദ്ര ഭരണത്തിൽ നിന്നുമുണ്ടായി കാണുന്നില്ല. വാക്സിൻ നിർമ്മാണത്തിനാവശ്യമായ സാങ്കേതിക വിദ്യയും അസംസ്കൃത വസ്തുക്കളും വിവിധ സംസ്ഥാനങ്ങൾക്ക് നല്കി ഉത്പാദനം വികേന്ദ്രീകരിച്ച് വാക്സിൻ ഉത്പാദനം പരമാവധിയാക്കാനുള്ള പരിശ്രമവും കാര്യമായി നടക്കുന്നില്ല.കോവിഡിന്റെ ഒന്നാം വരവും രണ്ടാം വരവുമെ ഇന്ത്യയിലുണ്ടായിട്ടുള്ളൂ. ഇനി മൂന്നും നാലും വരവുകൾ വരാനിരിക്കുന്നു. വാക്സിൻ പ്രതിരോധം സൗജന്യവും സാർവ്വത്രീകവുമായി എത്രയും വേഗം നടത്തിയില്ലെങ്കിൽ ഇന്ത്യൻ ജനതയുടെ ദുരിതകാലം തുടരും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...