Sunday, October 11, 2026
HomeCovid 19കോവിഡ് ; പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ 27 ശതമാനം ഇടിവ്

കോവിഡ് ; പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ 27 ശതമാനം ഇടിവ്

Published on

രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനില്‍ ഏപ്രിലില്‍ 27 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് . മാര്‍ച്ചില്‍ റെക്കോഡ് നിലവാരത്തിലെത്തിയശേഷമാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രിലിലെ രജിസ്ട്രേഷന്‍ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, 2020 ഏപ്രിൽ താരതമ്യം ചെയുമ്പോൾ കമ്പനി രജിസ്ട്രേഷനില്‍ നാലു മടങ്ങ് വര്‍ധനയാണ് കണക്കാക്കുന്നത് .

കോവിഡ് ലോക്ഡൗണിലായിരുന്ന 2020 ഏപ്രിലില്‍ 3,209 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തവണയിത് 12,554 എണ്ണമായി ഉയര്‍ന്നതായി കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു . 2021 മാര്‍ച്ചില്‍ 17,324 കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 23 ശതമാനമായിരുന്നു വര്‍ധന.

2020-ലെ കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്‌ഡൗണിനു ശേഷം ജൂലായിലാണ് കമ്പനി
രജിസ്ട്രേഷനില്‍ കാര്യമായ പുരോഗതിയുണ്ടായത്. ജൂലായില്‍ 16,487 പുതിയ കമ്പനികൾ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഏഴു വര്‍ഷത്തെ ഉയര്‍ന്ന നിലവാരമാണിത്. തുടര്‍ന്ന് ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും 16,000-നു മുകളില്‍ രജിസ്ട്രേഷനുകളുണ്ടായി. എന്നാല്‍ നവംബറിലിത് 13,453 എണ്ണമായി കുറഞ്ഞു. 2020-21 സാമ്ബത്തിക വര്‍ഷം ആകെ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു .

ന്യൂഡല്‍ഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, പുണെ, കൊല്‍ക്കത്ത തുടങ്ങി 6 പ്രധാന നഗരങ്ങളില്‍ കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ പിന്നോക്കം പോയെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ സീനിയര്‍ ഫെലോ ബോര്‍നാലി ഭണ്ഡാരി വെളിപ്പെടുത്തുന്നു .ഈ നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാറുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പുതിയ കമ്പനികളുടെ രജിസ്ട്രേഷനുകള്‍ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു .

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this