കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. കണക്കന്തുരുതി കുറുവായി സ്വദേശിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ നിന്നു നിയോഗിച്ചിരുന്ന മഫ്തി പോലീസും സംഘവും ആണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തുന്നത് കണ്ടെത്തിയത്.തുടർന്ന് അളവില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു . കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ പ്രകാരമാണ് വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. അതുകൊണ്ടു തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുക ആഘോഷങ്ങളും ഒഴിവാക്കുക



