കോഴിക്കോട് മുടി കൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി 2014 മുതൽ മരുന്ന് കഴിക്കുന്നു, ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്ത്

കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്താണ് ജീവനൊടുക്കിയത്
ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
2014 മുതൽ മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്
ക്ലിനിക്കുമായി ബന്ധപ്പെടുന്ന സമയത്ത് ചെറിയ മുടി കൊഴിച്ചിലേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ചികിത്സ തുടങ്ങിയ ശേഷം പുരികം വരെ പോകുന്ന അവസ്ഥയിലായി ഇത് കണ്ട് തനിക്ക് സഹിക്കാൻ കഴിയുന്നില്ല ഇക്കാര്യം പലതവണ ഡോക്ടറെ അറിയിച്ചെങ്കിലും, അപ്പോഴൊക്കെ വീണ്ടും മരുന്ന് നൽകുകയായിരുന്നു

ഒക്ടോബർ ഒന്നിനാണ് യുവാവ് ജീവനൊടുക്കിയത് പ്രശാന്തിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു


