കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജ് വിദ്യാർത്ഥി അഭിനവിനാണ് മർദനമേറ്റത്. അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആക്രമിച്ചത് എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പരാതി. മേപ്പാടിയിലെ ഇതേ കോളജിലെ എസ്എഫ്ഐ വനിതാ നേതാവിന് നേരത്തെ മർദനമേറ്റിരുന്നു. ഇതിന്റെ പ്രതികാരമായാണ് അഭിനവിനെ ആക്രമിച്ചതെന്നാണ് ആക്ഷേപണം.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവെ രണ്ടു ബൈക്കിലായെത്തിയ നാലു പേർ അഭിനവിനെ മർദിക്കുകയായിരുന്നു. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ അഭിനവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു



