കോഴിക്കോട് നീര്നായയുടെ കടിയേറ്റ് ഉമ്മയ്ക്കും മകൾക്കും പരിക്ക്. ഇരുവഞ്ഞിപ്പുഴയിലെ മുക്കം പാറക്കടവിൽ വെച്ചാണ് ഉമ്മക്കും മകൾക്കും നീർനായയുടെ കടിയേറ്റത്.

പാറക്കടവത്ത് സഹല, മകൾ നജ എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരുടെയും കാല് കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ട്.നീർനായയുടെ കടിയിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീണ മാതാവ് സഹലയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് 2.30 കൂടിയാണ് സംഭവം




