കൂടിയ അളവില്‍ ഷൈന്‍ കുമാര്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. അക്രമാസക്തനായ പ്രതിയെ പിടികൂടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നു. ഷൈന്‍ കുമാറിനെ കീഴ്പ്പെടുത്താന്‍ രണ്ട് തവണയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്

ഇന്നലെ രാത്രി വാടകവീട്ടിലേക്ക് മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ പ്രതി അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




