Saturday, October 10, 2026
HomeNewsകോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാൻ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തി 23-കാരിയായ മകൾ; ഫ്രൈയിങ് പാൻ...

കോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാൻ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തി 23-കാരിയായ മകൾ; ഫ്രൈയിങ് പാൻ കൊണ്ട് അടിച്ച് വീഴ്ത്തി കറിക്കത്തി കൊണ്ട് മുപ്പതുതവണ കുത്തിപരിക്കേൽപ്പിച്ചാണ് പ്രതി കൃത്യം നടത്തിയത്

Published on

കോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാൻ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയ കേസിൽ 23-കാരിയായ മകൾ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകൾ സിഡ്‌നി പവൽ(23)കുറ്റക്കാരിയെന്ന് തെളിഞ്ഞത്.

മൂന്നുവർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. പ്രകി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. കോളേജിൽ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് വിവരം.

അടുക്കളയിൽ ഉപയോഗിക്കുന്ന ഫ്രൈയിങ് പാൻ കൊണ്ട് അടിച്ച് വീഴ്ത്തി കറിക്കത്തി കൊണ്ട് മുപ്പതുതവണ കുത്തിപരിക്കേൽപ്പിച്ചാണ് പ്രതി കൃത്യം നടത്തിയത്. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് ചോരയിൽകുളിച്ച് കിടക്കുന്നനിലയിലാണ് 50-കാരിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ഇതിനു ശേഷം പ്രതി ഗുരുതരമായ മാനസികപ്രശ്‌നങ്ങളിലേക്ക് നീങ്ങിയെന്നും വിചാരണയ്ക്കിടെ പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ മനഃശാസ്ത്രജ്ഞൻ ഈ വാദങ്ങളെ തള്ളുകയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...