
കൊവിഡ് വാക്സിന് ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനുമെന്നും ആവശ്യമായ വാക്സിന് ഉത്പാദിപ്പിക്കാന്‍ ആവുമെന്നുമാണ് ധനകാര്യ മന്ത്രി.
വാക്സിന് നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി.
കൊവിഡ് വാക്സിന് കൂടുതല്‍ ജനങ്ങളിലൂടെ എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാന്‍ ആകുമെന്ന ശുഭാപ്തി വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു. ഈ കൊടുങ്കാറ്റിനൊപ്പവും ഇന്ത്യ സഞ്ചരിക്കുമെന്നും പൊതു ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗികളെ സമയത്ത് തന്നെ പരിചരിക്കുമെന്നും അവര്‍ പറഞ്ഞു.
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ വെര്‍ച്വല്‍ വാര്‍ഷിക മീറ്റിംഗിന് ഇടയിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരോഗ്യ മേഖലയ്ക്ക് വലിയ സമ്മര്‍ദമാണ് കൊവിഡ് വ്യാപനം നല്‍കുന്നതെന്നും വലിയ അളവില്‍ ആളുകളെ കൊവിഡ് ബാധിക്കുന്നുണ്ടെന്നും ധനമന്ത്രി.


