
കോവിഡ് ബാധിച്ച് രാജ്യത്ത് സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം കൊടും കുറ്റവാളികളുടെ ഹൃദയം പോലും അലിയിക്കുന്നുവെന്നാണ് മനസിലാകുന്നത്. 2009ല്‍ ഒരു കൊലക്കേസില്‍പ്പെട്ട് അകത്തായ ശ്യാം ബാബ എന്ന യുവാവ് ഈ അടുത്താണ് പരോളില്‍ പുറത്തിറങ്ങിയത്. കോവിഡ് ബാധിച്ച് നിരവധി പേര്‍ മരണമടയുന്ന സാഹചര്യത്തില്‍ ആണ് ഇദ്ദേഹം ഇന്‍ഡോറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയിലെ ഒരു ശ്മശാനത്തില്‍ മരണപ്പെടുന്നവരുടെ ശേഷക്രിയകള്‍ നടത്താന്‍ തയ്യാറായത്. ഇത്തരം കര്‍മ്മങ്ങള്‍ നടത്താന്‍ നിരവധി പ്രോട്ടോക്കോളുകള്‍ പിന്തുടരേണ്ടതുള്ള സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നത്. അസുഖബാധ ഭയന്ന് ബന്ധുക്കള്‍ ഉപേക്ഷിക്കുന്ന മൃതദേഹങ്ങളാണ് ഇദ്ദേഹം സംസ്കരിക്കുന്നത്.
ഇത് ആദ്യമായിട്ടല്ല പരോളില്‍ ഇറങ്ങിയ ശ്യാം ബാബ പൊതുസമൂഹത്തില്‍ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരുന്നത്. കഴിഞ്ഞ വര്‍ഷവും ധാര്‍ ജില്ലയില്‍ മഹാമാരിക്കാലത്ത് സേവന പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം രംഗത്ത് ഉണ്ടായിരുന്നുവെന്ന് മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനായ ഹേമേന്ദ്ര സിംഗ് പാവര്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തില്‍ മധ്യപ്രദേശില്‍ നിരവധി കുറ്റവാളികളെ പരോളില്‍ വിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ 12,000 ലധികം തടവുപുള്ളികളെ കോവിഡ് കാരണം റിലീസ് ചെയ്തിരുന്നു.
അവിടെ ആംബുലന്‍സുകളില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനും ചിതയൊരുക്കാനും ആവശ്യഘട്ടത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയുമൊക്കെയാണ് നിലവില്‍ ഇദ്ദേഹത്തിന്റെ ജോലി. അത്യാവശ്യഘട്ടത്തില്‍ ആളുകളെ സഹായിക്കുന്ന ഇദ്ദേഹത്തിന്റെ സന്നദ്ധത കാരണം അധികൃതര്‍ ബാബയുടെ പരോള്‍ കാലാവധി രണ്ടുമാസം കൂടി നീട്ടിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന കോവിഡ് മരണങ്ങള്‍ കാരണം ഏറെ ദുഖിതന്‍ കൂടിയാണ് ബാബ. ‘എത്രയും പെട്ടെന്ന് ഇത്തരം ദുരന്തങ്ങള്‍ അവസാനിക്കട്ടെ എന്ന് ഞാന്‍ നിരന്തരം ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്,’ – ബാബ ന്യൂസ് 18നോട് പറഞ്ഞു.
ഈ അടുത്ത് എണ്ണൂറിലധികം ഹിന്ദു മതവിശ്വാസികളുടെ മരണാനന്തര ചടങ്ങുകള്‍ അവരുടെ ആചാര പ്രകാരം നടത്തി . മഹാരാഷ്ട്രയിലെ നാല് മുസ്ലിം ചെറുപ്പക്കാര്‍ മാതൃകയായിരുന്നു കോവിഡ് ബാധിച്ച് മരണമടഞ്ഞ ആളുകളുടെ മൃതദേഹങ്ങളാണ് ഈ യുവാക്കള്‍ അവരുടെ വിശ്വാസപ്രകാരം സംസ്കരിക്കുന്നത്. അബ്ദുല്‍ ജബ്ബാര്‍, ഷെയ്ഖ് അഹ്മദ്, ഷെയ്ഖ് ആലിം, ആരിഫ് ഖാന്‍ തുടങ്ങിയവരാണ് ഈ പ്രതിസന്ധി കാലത്തും വിശ്രമമില്ലാതെ ആളുകളുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ മുന്നിട്ടിറങ്ങി വന്നത്.


