
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിദേശരാജ്യങ്ങളുടെ സഹായം തേടി ഇന്ത്യ. കൊറോണ വൈറസിനെ തുരത്താൻ യു.എ.ഇ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് റെംഡെസിവിർ മരുന്ന് വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, യു.എസ് കമ്ബനി ഗിലീഡ് സയൻസസ് ഇന്ത്യ 450,000 ഡോസ് റെംഡിസിവിറാണ് ഇന്ത്യയ്ക്ക് നൽകാൻ ധാരണയായിട്ടുള്ളത്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾ ഇടപെട്ട് മരുന്ന് വാങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ റെംഡെസിവിറിനുള്ള ആവശ്യം വലിയ തോതിൽ ഉയർന്നിരുന്നു. ഇതോടെയാണ് മരുന്നിന് രാജ്യത്ത് ക്ഷാമം നേരിടുന്നത്. ഇന്ത്യ കഴിഞ്ഞ മാസം റെംഡെസിവിറിനും വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾമുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിരുന്നു.


