കേരള കോൺഗ്രസ് സ്കറിയ വിഭാഗം ചെയർമാൻ സ്കറിയ തോമസ് അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഫംഗൽ ന്യൂമോണിയ ബാധിച്ചതാണ് മരണത്തിന് കാരണമായത്. കരൾ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.1977 മുതൽ 84 വരെ കോട്ടയത്തെ പ്രതിനിധീകരിച്ച് എംപി ആയിട്ടുണ്ട്. കേരള കോൺഗ്രസിൻറെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. കേരളാ സ്റ്റേറ്റ് എൻറർപ്രൈസസ് ചെയർമാൻ ആണ്. ക്നാനായ സഭ അസോസിയേഷൻ ട്രസ്റ്റി ആണ്. കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കും മൽസരിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് വിട്ടുവന്ന് പി സി തോമസിനൊപ്പം ഐഎഫ്ഡിപി എന്ന പാർട്ടി രൂപീകരിച്ചിരുന്നു. 2015ലെ പിളർപ്പിനുശേഷം പി.സി തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടിയുണ്ടാക്കുകയായിരുന്ന. ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ് നിലവിൽ കേരള കോൺഗ്രസ് സ്കറിയ വിഭാഗം.
ലളിതയാണ് ഭാര്യ. നിർമല, അനിത, സക്കറിയ, ലത എന്നിവരാണ് മക്കൾ.


