Sunday, October 18, 2026
HomeTOP NEWSKERALAകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം പരിശീലനം പൂർത്തിയാക്കിയ ശേഷം നിയമനം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം പരിശീലനം പൂർത്തിയാക്കിയ ശേഷം നിയമനം

Published on

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം. ഉദ്യോഗസ്ഥർക്ക് ഒന്നര കൊല്ലത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം നിയമനം നൽകിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്

ഒരു കൊല്ലത്തെ പരിശീലനത്തിനുശേഷം പ്രൊബേഷൻ കാലയളവിനുള്ളിൽ ആറുമാസത്തെ പരിശീലനം എന്ന രീതിക്ക് മാറ്റം വരുത്തി. 14 കളക്ടറേറ്റുകളിലും പരിശീലനം നൽകുന്നതിനോടൊപ്പം ജുഡീഷ്യറി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലും ഇവർക്ക് പരിശീലനം നൽകും

ഇവരെ സുപ്രധാനമായ തസ്തികയിലേക്കാണ് സർക്കാർ നിയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇവർ പൂർണ്ണമായും പരിശീലനം പൂർത്തിയാക്കിയ ശേഷം മാത്രം നിയമനം നൽകിയാൽ മതി എന്നാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ ഉണ്ടാകും എന്ന ഒരു സംശയം കൂടി സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഒന്നര വർഷത്തെ പരീക്ഷ പൂർത്തിയായ ശേഷം മാത്രം നിയമനം നൽകിയാൽ മതിയെന്ന ഒരു നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നേരത്തെ ഒരു വർഷത്തെ പരിശീലനം പൂർത്തിയായി പരിശീലനത്തിനുശേഷം ഇവരെ നിയമിക്കുകയും പ്രൊബേഷൻ കാലയളവിൽ ബാക്കി ആറുമാസത്തെ പരിശീലനം നൽകുകയുമായിരുന്നു രീതി.

ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ആറുമാസത്തെ പരിശീലന കാലയളവിൽ വകുപ്പുകളിലും ഇവർക്ക് പരിശീലനം നൽകണം എന്ന ഒരു നിർദ്ദേശം കൂടി സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. പോലീസ് അക്കാദമിയിൽ ആറ് ദിവസത്തെ പരിശീലനം നിർബന്ധമായും ഇവർക്ക് നൽകണം എന്നുള്ളതാണ് സർക്കാർ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ വകുപ്പുകളിലും പരിശീലനം നൽകിയ ശേഷം മാത്രം ഇവർക്ക് നിയമനം നൽകിയാൽ മതി എന്നുള്ളതാണ് ഇപ്പോൾ സർക്കാർ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this