Wednesday, October 7, 2026
HomeNewsകേരളാ ഹൗസിന് മുന്നിൽ നിന്ന് ചാണ്ടി ഉമ്മൻ്റെ ഫ്ലക്സ് ബോർഡ് നീക്കി; മുഖ്യമന്ത്രി എത്തുന്നതിനേ തുടർന്ന്...

കേരളാ ഹൗസിന് മുന്നിൽ നിന്ന് ചാണ്ടി ഉമ്മൻ്റെ ഫ്ലക്സ് ബോർഡ് നീക്കി; മുഖ്യമന്ത്രി എത്തുന്നതിനേ തുടർന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്ലക്‌സ്‌ ബോർഡ് നീക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ

Published on

മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹൗസിൽ എത്തുന്നതിന് തൊട്ടുമുൻപ് ചാണ്ടി ഉമ്മൻ്റെ ഫ്ലക്സ് ബോർഡ് നീക്കി. കേരളാ ഹൗസിലെ പ്രധാന ഗേറ്റിന് മുന്നിൽ ചാണ്ടി ഉമ്മന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷനാണ് ബോർഡ് വച്ചത്. ഇതാണ് ഇന്ന് മുഖ്യമന്ത്രി എത്താനിരിക്കെ കേരളാ ഹൗസിന് മുന്നിൽ നിന്ന് നീക്കിയത്.

എൻജിഒ അസോസിയേഷനോട് ബോർഡ് നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും നീക്കിയിരുന്നില്ല. തുടർന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്ലക്‌സ്‌ ബോർഡ് നീക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് വരുന്നത്. അതേസമയം കേരളാ ഹൗസിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ച് കേരളാ എൻജിഒ യൂണിയൻ പ്രവർത്തകർ വച്ച ബോർഡ് ഇവിടെ തന്നെയുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...