Wednesday, February 11, 2026
HomeElectionകേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു,വിശ്വാസ സമൂഹം കനത്ത തിരിച്ചടി...

കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു,വിശ്വാസ സമൂഹം കനത്ത തിരിച്ചടി നൽകും:രമേശ് ചെന്നിത്തല

Published on

സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു. സിപിഐഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. പിണറായി അധികാരത്തില്‍ ഏറിയാല്‍ പാര്‍ട്ടി നശിച്ചുപോകുമെന്ന് വിശ്വാസമുള്ള ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ ശക്തമായ പ്രവര്‍ത്തനവും യോജിപ്പും ഒറ്റക്കെട്ടായ നിലപാടുകളും തെരഞ്ഞെടുപ്പിന് സഹായകമായി. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ നോക്കിയ സിപിഐഎമ്മിന് കനത്ത തിരിച്ചടി വിശ്വാസ സമൂഹം നല്‍കും. വ്യാജ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പരമാവധി വ്യാജവോട്ടുകള്‍ തടയാന്‍ കഴിഞ്ഞു.

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടുത്തമുണ്ടായി. തളിപ്പറമ്പില്‍ ബൂത്തുപിടുത്തം നടന്ന സ്ഥലങ്ങളില്‍ റീ പോളിംഗ് വേണം. ഒരിക്കലും ഉണ്ടാകാത്ത നിലയിലാണ് ബൂത്ത്പിടുത്തം ഉണ്ടാവുകയും ഏജന്റുമാരെ അടിച്ചോടിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this