തിരുവന്തപുരം : പുതിയ പ്രോജെക്റ്റുകളുമായി അമേരിക്കൻ മലയാളികളുടെ സംഘടന കേരളത്തിൽ, നൽപ്പൊത്തൊന്നു വര്ഷങ്ങള്ക്കു മുൻപ് പ്രവർത്തനമാരംഭിച്ച ഫൊക്കാനാ കേരളത്തിൽ നിരവധി ചാരിറ്റബിൾ പ്രവർത്തങ്ങളാണ് നടത്തിയിട്ടുള്ളത്. 2024 – ൽ നടന്ന തെരെഞ്ഞെടുപ്പിൽ ഡോ. സജിമോൻ ആന്റണിയുടെ പാനൽ വൻ ഭൂരിഭക്ഷം നേടി വിജയിച്ചത്തിനു ശേഷം ആദ്യമായി കേരളത്തിൽ എത്തിയ ഫൊക്കാന നേതാക്കൾ സംസ്‌ഥാന മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ . പി ശശി, പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ,ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ,കേരള ട്രിബ്യൂൺ ചെയർമാൻ ഡോ. മാത്യൂസ് .കെ ലൂക്ക്,മന്നിയോട്ട്, ഫൊക്കാനാ പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,ട്രഷറർ ജോയ് ചാക്കപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .


