Saturday, October 10, 2026
HomeENTERTAINMENTകേരളത്തിൽനിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ; മലയാളം വെബ്‌സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ

കേരളത്തിൽനിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ; മലയാളം വെബ്‌സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ

Published on

മലയാളം വെബ്‌സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ. കേരളത്തിൽനിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർധിച്ചതോടെയാണിത്. ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഇതിനായി മുടക്കുന്നത്. മുൻനിര സംവിധായകരും താരങ്ങളും വെബ്‌സീരീസുകൾക്ക് പിറകെയാണിപ്പോൾ.

ഡിസ്നി ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം, സോണി ലിവ് എന്നിവയെല്ലാം വൻതോതിൽ പണം മുടക്കിത്തുടങ്ങിക്കഴിഞ്ഞു. ഡിസ്നി ഹോട്ട്സ്റ്റാറാണ് മുൻപന്തിയിൽ. ഇവരുടെ രണ്ട് വെബ്സീരീസുകൾ ഇതിനകം റിലീസ് ചെയ്തു. ഉടൻ രണ്ടെണ്ണംകൂടി ഉടനെത്തും. അഞ്ചെണ്ണം നിർമാണഘട്ടത്തിലാണ്. എല്ലാത്തിലും മുൻനിരതാരങ്ങളാണ് അഭിനയിക്കുന്നത്.

സോണി ലിവ് ഒരെണ്ണത്തിൻ്റെ നിർമാണം പൂർത്തിയാക്കി. രണ്ടെണ്ണത്തിന് അനുമതിയായിട്ടുമുണ്ട്. നെറ്റ്ഫ്ളിക്‌സ് ആകട്ടെ മലയാളത്തിലെ ഒരു പ്രശസ്തസംവിധായകനുമായി വെബ്‌സീരീസ് സംബന്ധിച്ച ആദ്യഘട്ടചർച്ച പൂർത്തിയാക്കി. ആമസോൺ പ്രൈമും ആദ്യ മലയാളം വെബ്‌സീരീസിന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ്.

ഇന്ത്യയിലെ മറ്റുഭാഷകളിലും വിദേശമലയാളികളിലും മലയാളം വെബ്‌സീരീസുകൾക്ക് കാഴ്‌ചക്കാരേറെയാണ് എന്ന കണ്ടെത്തലാണ് ഒ.ടി.ടി.ക്കാരെ ആ വഴിക്ക് നയിച്ചത്. വലിയതോതിൽ പുതിയ വരിക്കാരെ സൃഷ്ടിക്കാനാകും എന്നാണ് അവരുടെ റിസർച്ച് അനലിസ്റ്റുകളുടെ പഠനം. ഡിസ്നി ഹോട്ട്സ്റ്റാറിൻ്റെ രണ്ടു വെബ്‌സീരീസുകളും നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ വാണിജ്യലക്ഷ്യം നേടിക്കഴിഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this