Saturday, October 10, 2026
HomeElectionകാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ

Published on

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ. റീ കൗണ്ടിങ്ങിലും ബേക്കൽ ഡിവിഷൻ എൽഡിഎഫിനൊപ്പം നിന്നു. പള്ളിക്കര പഞ്ചായത്തിലെ വോട്ടുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. യുഡിഎഫ് സ്ഥാനാർഥിയുടെ പരാതി പരിഗണിച്ച ശേഷമാണ് റീ കൗണ്ടിംഗ് നടത്തിയത്. റീ കൗണ്ടിംഗിലും വോട്ടുനിലയിൽ കാര്യമായ മാറ്റമില്ല. വെറും രണ്ട് വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കണ്ടെത്തിയത്. എങ്കിലും ജില്ലാ പഞ്ചായത്ത് എൽഡിഎഫ് ഭരിക്കുമെന്ന കാര്യം സംശയമില്ലാതെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബേക്കൽ ഡിവിഷനിൽ യുഡിഎഫ് ജയിച്ചിരുന്നെങ്കിൽ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ മാറുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫ് റീ കൗണ്ടിംഗ് ആവശ്യമുയർത്തിയിരുന്നത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂർണമായ ഫലം പുറത്തെത്തുമ്പോൾ എൽഡിഎഫിന് കനത്ത നിരാശയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ അപ്രതീക്ഷിത ഇടങ്ങളിൽ പോലും ഇടിച്ചുകയറി വമ്പിച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അഭിമാനപോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം കോർപറേഷൻ പിടിച്ചടക്കിയതിൽ ഉൾപ്പെടെ ബിജെപിയും ഹാപ്പിയാണ്. കേരളത്തിലെ ശക്തമായ മൂന്നാം മുന്നണിയായി ബിജെപി മാറുമെന്ന് നേതാക്കൾ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചുകഴിഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this