Monday, October 12, 2026
HomeNewsകാമുകൻ തന്നിൽ നിന്നും എന്തോ മറയ്ക്കുന്നു; സ്വന്തം കാമുകൻ്റെ ഫോൺ പരിശോധിച്ച ഒരു യുവതി ഞെട്ടിപ്പോയി

കാമുകൻ തന്നിൽ നിന്നും എന്തോ മറയ്ക്കുന്നു; സ്വന്തം കാമുകൻ്റെ ഫോൺ പരിശോധിച്ച ഒരു യുവതി ഞെട്ടിപ്പോയി

Published on

മൊബൈൽ ഫോണുകൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ അനിവാര്യഘടകമായി മാറിക്കഴിഞ്ഞു. ബാങ്കിംഗിനും ഭക്ഷണം ഓർഡർ ചെയ്യാനും സുഹൃത്തുക്കളും കുടുംബവുമായി ബന്ധം സൂക്ഷിക്കാനും എല്ലാം ഇന്ന് നമുക്ക് മൊബൈൽ ആവശ്യമാണ്. എന്നാൽ, അതേ സമയം തന്നെ മൊബൈൽ ഫോൺ കാരണം ബന്ധം തകരുന്ന സംഭവവും കുറവല്ല. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇതും.

നിങ്ങളിൽ എത്രപേർ പങ്കാളിയുടെ/ കാമുകൻ്റെ/ കാമുകിയുടെ മൊബൈൽ ഫോൺ പരിശോധിക്കാറുണ്ട്. സത്യത്തിൽ അതൊരു മോശം സ്വഭാവമാണ് അല്ലേ- ആരുടെയായാലും ഫോൺ പരിശോധിക്കുന്നത്, നമുക്ക് എത്ര അടുപ്പമുള്ള ആളാണ് എങ്കിൽ പോലും. അതുപോലെ സ്വന്തം കാമുകൻ്റെ ഫോൺ പരിശോധിച്ച ഒരു യുവതി ഞെട്ടിപ്പോയി. ഒരിക്കലും അവൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അതിൽ കണ്ടത്. എന്നത് മാത്രമല്ല, അവരുടെ ബന്ധം തന്നെ അതോടെ തകർന്നുപോയി.

കാമുകൻ തന്നിൽ നിന്നും എന്തോ മറയ്ക്കുന്നു എന്ന തോന്നലാണ് യുഎസ്സിൽ നിന്നുള്ള ലില്ലി എന്ന യുവതിയെ കൊണ്ട് അയാളുടെ ഫോൺ പരിശോധിപ്പിച്ചത്. അങ്ങനെ ഒരു ദിവസം അവൾ അയാളുടെ ഫോൺ പരിശോധിച്ചു. അവൾ ഞെട്ടിപ്പോയി. അയാൾ തൻ്റെ കൂട്ടുകാരോടെല്ലാം ലില്ലിയെ കുറിച്ച് സംസാരിച്ചിരിക്കുന്നു. എന്നാൽ, എന്താണ് സംസാരിച്ചത് എന്നല്ലേ? താനും ലില്ലിയും തമ്മിലുള്ള ലൈംഗികബന്ധം തീരെ നല്ലതല്ല. അക്കാര്യത്തിൽ താൻ നിരാശനാണ് എന്നാണ് അയാൾ സംസാരിച്ചിരിക്കുന്നത്. അതും ഒന്നും രണ്ടും പേരോടൊന്നുമല്ല അനവധി ആളുകളോടാണ് അയാൾ അങ്ങനെ സംസാരിച്ചിരിക്കുന്നത്.

ലിലി തന്നെ അയാളോട് പറഞ്ഞ തൻ്റെ അപകർഷതകളടക്കം അയാൾ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ പറഞ്ഞ് ചിരിച്ചിരിക്കുന്നു. ലില്ലി പറയുന്നത്, മറ്റൊരാളുടെ ഫോൺ എന്തിൻ്റെ പേരിലായാലും തെറ്റാണ് എന്ന് അറിയാം. പക്ഷേ, കാമുകന്റെ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങൾ തന്നെ ഞെട്ടിച്ചിരിക്കുന്നു എന്നാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...