പോത്തിനെ വനപാലകർ വെടിവെച്ചു പിടികൂടാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച് നാട്ടുകാർ റോഡ് ഉപരോധം തുടരുകയാണ്.

കഴിഞ്ഞയിടെ പാറത്തോട് ഒരാളെ ആക്രമിച്ചു പരിക്കേൽപ്പിച്ച് കിണറിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച് വനത്തിലേക്ക് വിട്ടത് കഴിഞ്ഞയിടെയാണ്.. ഇവിടെയും അത് ആവർത്തിക്കരുതെന്നും അപകടകാരിയായ കാട്ടുപോത്തിനെ വെടിവെയ്ക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

കണമല പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ (പുന്നത്തുറയിൽ) തോമാച്ചൻ (60) എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്.തോമസിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു



