Wednesday, February 11, 2026
HomeCRIMEകരിപ്പൂർ വിമാനത്താവളത്തിൽ വിപണിയിൽ 1.89 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി; ഷുവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു...

കരിപ്പൂർ വിമാനത്താവളത്തിൽ വിപണിയിൽ 1.89 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി; ഷുവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്

Published on

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷുവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്‌റ്റംസ് അറിയിച്ചു.

ഡിആർഐയുമായി ചേർന്ന് കസ്‌റ്റംസ് നടത്തിയ പരിശോധനയിൽ ഇമിഗ്രേഷൻ വിഭാഗത്തിലെ ശുചിമുറിയിലെ ഫ്ലഷ് നോബിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നാല് പാക്കറ്റ് സ്വർണം കണ്ടെത്തി.

1533 ഗ്രാം സ്വർണമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇതിന് 96.27 ലക്ഷം രൂപ വിലവരും. രണ്ട് സംഭവങ്ങളിലുമായി 24 കാരറ്റ് വരുന്ന 3.06 കിലോ ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ 1.89 കോടി രൂപ വിലമതിക്കുമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കസ്‌റ്റംസ് അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this