Saturday, October 10, 2026
HomeTOP NEWSINDIAകരാറെടുത്തത് 1838.1 കോടിക്ക് ഉപകരാർ നൽകിയത് 971 കോടിക്ക്: അദാനിക്ക് ലഭിച്ചത് 900 കോടി ലാഭമെന്ന്...

കരാറെടുത്തത് 1838.1 കോടിക്ക് ഉപകരാർ നൽകിയത് 971 കോടിക്ക്: അദാനിക്ക് ലഭിച്ചത് 900 കോടി ലാഭമെന്ന് കോണ്‍ഗ്രസ്‌

Published on

അഴിയൂർമുതൽ വെങ്ങളംവരെയുള്ള 40.8 കിലോമീറ്റർ ആറുവരിപ്പാതയ്ക്ക് 1838.1 കോടിക്ക് കരാറെടുത്ത അദാനിയുടെ കമ്പനി 971 കോടിക്കാണ് മറ്റൊരുകമ്പനിക്ക് ഉപകരാർ നൽകിയതെന്ന് കോൺഗ്രസ്. ഏതാണ്ട് 900 കോടി രൂപയാണ് ഇതിലൂടെ അദാനിക്ക് ലഭിച്ചതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും കെപിസിസി ജനറൽസെക്രട്ടറി പി.എം. നിയാസും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അദാനിക്ക് നോക്കുകൂലി ലഭിക്കാൻ വേണ്ടി മാത്രമുള്ള വികസനമായി ദേശീയപാതാവികസനം മാറി. വലിയകൊള്ളയാണ് നടന്നത്. അദാനി ഇത്രയേറെ ലാഭമെടുത്തതുകൊണ്ട് പ്രവൃത്തിയുടെ ഗുണമേന്മ കുറഞ്ഞെന്നും പ്രവീൺകുമാർ പറഞ്ഞു.

നിർമാണത്തിലെ അപാകവും കരാർനൽകിയതിലെ നിജസ്ഥിതിയും പുറത്തുകൊണ്ടുവരുന്നതിന് ജ്യൂഡീഷ്യൽ അന്വേഷണം നടത്തണം. ഈ ആവശ്യങ്ങളുന്നയിച്ച് 28-ന് രാവിലെ 10-ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിനുമുൻപിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കുത്തിയിരിപ്പുസമരം നടത്തുമെന്നും പ്രവീൺകുമാർ പറഞ്ഞു. മേയ് 31-ന് നടക്കാനിരുന്ന കോർപ്പറേഷനെതിരേയുള്ള കോൺഗ്രസിൻ്റെ ഉപരോധസമരത്തിൻ്റെ പ്രചാരണാർഥം കെപിസിസി ജനറൽസെക്രട്ടറി പി.എം. നിയാസിന്റെ നേതൃത്വത്തിൽ നേതാക്കളുടെ സംഘം വാർഡുകളിലെ യോഗങ്ങളിൽ പങ്കെടുക്കും.

പര്യടനപരിപാടിയുടെ ഉദ്ഘാടനം ഞായറാഴ്‌ച പുത്തൂർ യുപി സ്‌കൂളിൽ രാവിലെ 9.30-ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി നിർവഹിക്കും. സമാപനം 29-ന് അരക്കിണർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ എം.കെ. രാഘവൻ എംപി ഉദ്ഘാടനംചെയ്യും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this