കണമല : ജീവനും ജീവിതത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണ് . ഇവയെ ഭയന്ന് ജനിച്ച നാട്ടിൽ നിന്ന് കുടിയിറങ്ങേണ്ട അവസ്ഥയിലാണ് പമ്പവലിക്കാർ .ഇന്ന് രാവിലെ പറമ്പിൽ റബ്ബർ വെട്ടുന്നതിനിടയിലാണ് തോമസ് പുന്നത്തറയെ കാട്ടുപോത്ത് ആക്രമിച്ചത് .

ആക്രമണത്തിൽ തോമസിന്റെ കാൽ വട്ടം ഓടിച്ചുകളഞ്ഞിരുന്നു .ശരീരമാകമാനം കാട്ടുപോത്തിന്റെ ആക്രമണത്തിൽ തകർന്നിരുന്നു .പുറത്തേൽ ചാക്കോ വീടിന്റെ സിറ്റൗട്ടിൽ കാപ്പികുടിക്കുന്നതിനിടയിലാണ് കാട്ടുപോത്ത് ആക്രമിക്കുന്നത് .രണ്ടു കർഷകരുടെ മരണം പമ്പാവാലി ,കണമല പ്രേദേശങ്ങളെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് .കഴിഞ്ഞ ദിവസങ്ങളിൽ പുലിയായിരുന്നു വളർത്തുമൃഗങ്ങളെ കൊന്നത് .ഇപ്പോൾ മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്




