Saturday, October 10, 2026
HomeNews“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; നേട്ടങ്ങൾ എന്തൊക്കെ?, കോട്ടങ്ങൾ എന്തൊക്കെ?

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; നേട്ടങ്ങൾ എന്തൊക്കെ?, കോട്ടങ്ങൾ എന്തൊക്കെ?

Published on

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, എന്ന നിർദേശത്തെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയമിച്ചിരിക്കുകയാണ്. 2023 സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസം പ്രത്യേക പാർമെന്റ് യോഗം ചേരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ജി20 സമ്മേളനം കഴിഞ്ഞ് തൊട്ടുപിന്നാലെ എന്തിന് വേണ്ടിയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നതെന്ന കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്താൻ കാത്തിരിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നുള്ളതാണ്. വാർത്താ ഏജൻസിയായ എഎൻഐയും ഇത്തരമൊരു വാർത്ത നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്?

ലോക്സഭയിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ഈ തെരഞ്ഞെടുപ്പുകളെല്ലാം ഒരൊറ്റ ദിവസം നടത്താനോ അല്ലെങ്കിൽ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാനോ ആണ് ഉദ്ദേശിക്കുന്നത്. വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം നടപ്പിലാക്കുന്നതിന് സമ്മർദം ചെലുത്തുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നവംബർ അല്ലെങ്കിൽ ഡിസംബറിലുണ്ടാകും. ഇതിന് തൊട്ട് പിന്നാലെ ലോക് സഭാ തെരഞ്ഞെടുപ്പും. ലോക്സഭാ തെരഞ്ഞെടുപ്പ് 2024 മേയ്ക്കും ജൂണിനുമിടയിലാണ് നടക്കേണ്ടത്.

ലോക് സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കേണ്ട ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്താനുമാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, നേട്ടങ്ങൾ എന്തൊക്കെ?

  1. ചെലവ് കുറയ്ക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഓരോ തെരഞ്ഞെടുപ്പ് നടത്തുമ്പോഴും ഉണ്ടാകുന്ന വലിയ അളവിലുള്ള ചെലവ് ഇതിലൂടെ കുറയ്ക്കാൻ കഴിയും.
  2. തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുമ്പോൾ ഉദ്യോഗസ്ഥർക്കും, സുരക്ഷാ സേനകൾക്കുമുള്ള അമിതമായ ജോലി ഭാരം കുറയ്ക്കാൻ കഴിയും. ഇല്ലെങ്കിൽ ഇവർ പല തവണ ഇലക്ഷൻ പ്രക്രിയയിൽ പങ്കുചേരേണ്ടി വരുന്നു.
  1. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കുമ്പോൾ സർക്കാരിന് ഭരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയും. എപ്പോഴും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കുറെയേറെ സമയം അതിന്റെ പ്രചരണത്തിനായി സർക്കാരിന് നീക്കി വയ്ക്കേണ്ടി വരുന്നു. ഇത് നയങ്ങൾ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
  2. കൂടുതൽ ആളുകളെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്ന് നിയമ കമ്മീഷൻ വ്യക്തമാക്കുന്നു.

കോട്ടങ്ങൾ എന്തൊക്കെ?

  1. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാൻ ഭരണഘടനയിലും മറ്റ് നിയമകാര്യങ്ങളിലും ഒട്ടേറെ തിരുത്തലുകൾ വരുത്തേണ്ടി വരും. ഭരണഘടനാ ഭേദഗതി നടത്തുകയും ശേഷം അവ നിയമസഭകളിലേക്ക് നടപ്പിലാക്കുകയും വേണം.
  2. ലോക് സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രാദേശിക വിഷയങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റാൻ സാധ്യതയുണ്ട്. ഇത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാൻ ഇടയുണ്ട്.
  3. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് യോജിക്കുകയെന്നതും വളരെ പ്രയാസമുള്ള കാര്യമാണ്. പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...