ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്ദീനാണ് മരിച്ചത്. സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



