Saturday, October 10, 2026
HomeENTERTAINMENTഒടിടി റൈറ്റ്സിൽ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന തുക നേടി ലിയോ

ഒടിടി റൈറ്റ്സിൽ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന തുക നേടി ലിയോ

Published on

ലോകേഷ് കനകരാജും വിജയും ഒന്നിച്ച ചിത്രം ലിയോ ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയാണ്. വൻ ഹൈപ്പുമായി എത്തിയ ദളപതി ചിത്രം ലിയോ പ്രതീക്ഷകൾ ശരിവയ്ക്കും വിധമുള്ളതാണ്. ദളപതി വിജയുടെ ലിയോ 461 കോടി രൂപയിലധികം നേടി എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഒടിടി റൈറ്റ്സ് ഇനത്തിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് നിർമാതാവ് ലളിത് കുമാർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒടിടി റൈറ്റ് ആരാണ് നേടിയതെന്ന് ചിത്രത്തിന്റെ പ്രവർത്തകർ ഔദ്യോഗികമായി റിലീസിനു മുന്നേ പുറത്തുവിട്ടിരുന്നില്ലെങ്കിലും നെറ്റ്ഫ്ലിക്സാണ് എന്ന് വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഒടിടി റൈറ്റ്സിൽ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഉയർന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത് എന്ന് ഇപ്പോൾ ലളിത് കുമാർ വ്യക്തമാകുന്നു. ഒടിടിയിൽ എപ്പോഴായിരിക്കും പ്രദർശനത്തുകയെന്നാണ് വ്യക്തമാക്കിയിട്ടില്ല. ഒടിടി റിലീസ് ഒരു മാസത്തിന് ശേഷമാകും എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.

ദളപതി വിജയുടെ പതിവ് രീതിയിലുള്ള സിനിമാ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ ലിയോ ബോക്സ് ഓഫീസിൽ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോർഡുകൾ തീർത്തിരുന്നു. താരത്തിനപ്പുറം നടൻ എന്ന നിലയിൽ സിനിമയിൽ വിജയ പ്രശംസനീയമാം വിധം പകർന്നാടിയിരിക്കുന്നു. കുടുംബനാഥനായ പാർഥിപൻ എന്ന നായക കഥാപാത്രം ദളപതി വിജയ്ക്ക് പാകമായിരിക്കുന്നു. നിഴലായി പിന്തുടരുന്ന ചില മുൻകാല ദുരന്ത ഓർമകൾ ഉള്ളിൽ പേറുന്ന പാർഥിപൻ വിജയ്യിൽ ഭദ്രമാണ്. രണ്ടാം പകുതിയിൽ വിജയ് എന്ന താരവും നിറഞ്ഞാടുന്നത് കാണാം.

ലോകേഷ് കനകരാജ് ആഖ്യാനത്തികവിൽ വിജയ് ചിത്രമായ ലിയോയിലും പ്രേക്ഷകനെ അമ്പരപ്പിക്കുന്നു. കയ്യൊപ്പ് ചാർത്തിയാണ് ലോകേഷ് കനകരാജ് സിനിമ പ്രേക്ഷകന് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. വിജയിലെ നടനെ പുറത്തെടുക്കുന്ന നിരവധി കഥാ സന്ദർഭങ്ങൾ ലിയോയിൽ വിളക്കിച്ചേർക്കുകയും ചെയ്യുന്നതിൽ ലോകേഷ് കനകരാജ് വിജയിച്ചിരിക്കുന്നു. വീണ്ടും അനിരുദ്ധ് രവിന്ദ്രന്റെ സംഗീതം സിനിമയെ ഉയർത്തുന്ന കാഴ്ചയ്ക്കും ലിയോയിലൂടെ സാക്ഷ്യം വഹിക്കാം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this