Wednesday, February 11, 2026
HomeNewsഐഫോൺ 16 പ്രോ മാക്സ്; ഇതുവരെ ഐഫോണുകൾ വാഗ്‌ദാനം ചെയ്‌ത ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി

ഐഫോൺ 16 പ്രോ മാക്സ്; ഇതുവരെ ഐഫോണുകൾ വാഗ്‌ദാനം ചെയ്‌ത ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി

Published on

ആൻഡ്രോയിഡ് ഫോണുകളെ പോലെ വലിയ ബാറ്ററിയും അതിവേഗ ചാർജിങ് സാങ്കേതിക വിദ്യയുമൊന്നും ഐഫോണുകളിൽ അവതരിപ്പിക്കാൻ മത്സരബുദ്ധി കാണിക്കാറില്ല ആപ്പിൾ. എന്നാൽ ആദ്യമായി ബാറ്ററിയുടെ പേരിൽ പ്രചാരം നേടുകയാണ് വരാനിരിക്കുന്ന ഐഫോൺ 16 പ്രോ മാക്സ്. ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളിൽ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ഐഫോൺ 16 പ്രോ മാക്‌സിനായിരിക്കും എന്നാണ് കൊറിയയിൽ നിന്നുള്ള അഭ്യൂഹങ്ങൾ.

കൊറിയൻ ബ്ലോഗ് പ്ലാറ്റ്‌ഫോമായ നേവറിൽ yeux 1122 എന്ന ഉപഭോക്താവ് പങ്കുവെച്ച പോസ്റ്റിലാണ് ഐഫോൺ 16 ഫോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. വിതരണ ശൃംഖലയിൽ നിന്നുള്ള ചിലരിൽ നിന്ന് ലഭിച്ച വിവരങ്ങളാണിതെന്ന് ഇയാൾ പറയുന്നു.

ഐഫോൺ 16 പ്രോയുടെ വലിപ്പം 6.1 ൽ നിന്ന് 6.3 ആയി ഉയരും. ഐഫോൺ 15 പ്രോ മാക്സിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ടെട്രാ പ്രിസം 5എക്സ് ടെലിഫോട്ടോ ക്യാമറ ഇത്തവണ ഐഫോൺ 16 പ്രോയിൽ ഉണ്ടാവും. ഇതിലെ ഒപ്റ്റിക്കൽ സൂം കഴിവ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫോണിന്റെ ഷാസിയുടെ വലിപ്പം വർധിപ്പിക്കുകയും ഫോണിനുള്ളിൽ മറ്റ് മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്നത്.

ഫോണിന്റെ വലിപ്പം വർധിക്കുമ്പോഴും ഗാലക്‌സി എസ് 24 ന്റെ ബെസലുകളേക്കാൾ വലുതായിരിക്കും ഐഫോണിനെന്നും പോസ്റ്റിൽ പറയുന്നു. ഐഫോൺ 16 പ്രോയുടെ ബാറ്ററിയിൽ മാറ്റങ്ങളുണ്ടാവില്ല. എന്നാൽ ഐഫോൺ 16 പ്രോയുടെ മിക്ക അനുബന്ധഭാഗങ്ങളുടെയും ബാറ്ററി ഉപയോഗം കൂടുതൽ കാര്യക്ഷമമാവുമെന്നും മെച്ചപ്പെടുമെന്നും പോസ്റ്റിൽ പറയുന്നു.

ഇതിനൊപ്പമാണ് ഐഫോൺ 16 പ്രോ മാക്‌സിൻ്റെ ബാറ്ററി ഇതുവരെ ഐഫോണുകൾ വാഗ്‌ദാനം ചെയ്‌ത ഏറ്റവും ദൈർഘ്യമേറിയ ബാറ്ററിയായിരിക്കുമെന്ന് നേവർ ഉപഭോക്താവ് പറയുന്നത്. ഐഫോൺ 15 പ്രോ മാക്സ്‌സിൽ പരമാവധി 29 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത് ഐഫോൺ 16 പ്രോ മാക്‌സിലേക്ക് വരുമ്പോൾ 30 മണിക്കൂർ ആയി ഉയരും.

4422 എംഎഎച്ച് ബാറ്ററിയാണ് ഐഫോൺ 15 പ്രോ മാക്‌സിന്. ഇത് ഐഫോൺ 16 പ്രോ മാക്സ്‌സിൽ 4676 എംഎഎച്ച് ആയി ഉയരും. ഇത് ചെറിയൊരു മാറ്റം ആണെങ്കിലും ഫോണിൻ്റെ ബാറ്ററി ഉപഭോഗം പരിഷ്‌കരിക്കുന്നത് വഴി ബാറ്ററി ചാർജ് കൂടുതൽ സമയം ലാഭിക്കാനാവും.

ഐഫോൺ 16 പ്രോയിലും 8 ജിബി റാം വേരിയൻ്റുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം സെപ്റ്റംബറിലായിരിക്കും പുതിയ ഐഫോൺ 16 സീരീസ് അവതരിപ്പിക്കുക.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this