യുഡിഎഫിലെ സീറ്റുധാരണ വൈകുന്നതിനിടെ വിട്ടുവീഴ്ചയ്ക്കു തയാറായി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. ഏറ്റുമാനൂര്‍ സീറ്റു വേണമെന്ന കടുംപിടിത്തത്തില്‍ നിന്നും പിന്‍മാറാനാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം. സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്ന നിലപാട് എടുത്തുവെങ്കിലും പൂഞ്ഞാര്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുമുണ്ട്.ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസിനു സീറ്റു നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ എതിര്‍പ് ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തിലാണ് സീറ്റ് മാറാം എന്ന് ജോസഫ് പക്ഷം അറിയിച്ചിരിക്കുന്നത്. അതുപോലെ ഇടുക്കിയും മൂവാറ്റുപുഴയും തമ്മില്‍ വച്ചുമാറണമെന്ന നിര്‍ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. പത്താമത്തെ സീറ്റായി ഉടുമ്ബന്‍ചോല വേണമെന്ന ആവശ്യവും ഉയര്‍ത്തി. ഈ വിവരങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.


