Wednesday, February 11, 2026
HomeNewsഏക സിവിൽ കോഡ് (യുസിസി); ഒരു കുടുംബത്തിലെ ഒരംഗത്തിന് ഒരു നിയമം, മറ്റൊരംഗത്തിന് മറ്റൊരു നിയമം...

ഏക സിവിൽ കോഡ് (യുസിസി); ഒരു കുടുംബത്തിലെ ഒരംഗത്തിന് ഒരു നിയമം, മറ്റൊരംഗത്തിന് മറ്റൊരു നിയമം എന്നതാണ് സ്ഥിതിയെങ്കിൽ കുടുംബം എങ്ങനെ മുന്നോട്ടുപോകും, പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള ഊർജിതനീക്കം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 2 നിയമങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നയിക്കുന്നതെങ്ങനെയെന്നും യുസിസി നടപ്പാക്കണമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഭോപാലിൽ ബിജെപി പ്രവർത്തകരുടെ റാലിയിൽ മോദി പറഞ്ഞു.

മുത്തലാക്കിനെ അനുകൂലിക്കുന്നതു വോട്ടിനോട് ആർത്തിയുള്ളവരും മുസ്ലിം സ്ത്രീകളോട് അനീതി ചെയ്യുന്നവരുമാണ്. പ്രീണനനയം കാരണം കേരളവും തമിഴ്നാടും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് വികസന നേട്ടം ലഭിച്ചില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

മധ്യപ്രദേശ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാമുദായിക വിഷയങ്ങൾ ചർച്ചയാക്കാൻ ബിജെപിക്കുള്ള താൽപര്യത്തിന്റെ സൂചന കൂടിയായി പ്രധാനമന്ത്രിയുടെ പരാമർശം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ബിജെപി വോട്ടിനായുള്ള പ്രീണനം ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷ കക്ഷികളുടെ എതിർപ്പ് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു. എല്ലാവർക്കും തുല്യ അവകാശങ്ങളാണ് ഭരണഘടനയിൽ പറയുന്നത്. ഒരു കുടുംബത്തിലെ ഒരംഗത്തിന് ഒരു നിയമം, മറ്റൊരംഗത്തിന് മറ്റൊരു നിയമം എന്നതാണ് സ്ഥിതിയെങ്കിൽ കുടുംബം എങ്ങനെ മുന്നോട്ടുപോകും. ഇരട്ട സംവിധാനത്തിൽ രാജ്യത്തിന് എങ്ങനെ പ്രവർത്തിക്കാനാവും? മോദി ചോദിച്ചു.

ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് മോദിയുടേതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ കുറ്റപ്പെടുത്തി. മുത്തലാക്കിനെതിരെ നിയമം പാസാക്കിയതാണ്. വീണ്ടും അതു ചർച്ചയാക്കുന്നത് എന്തിനാണ്? -താരിഖ് ചോദിച്ചു. ഹിന്ദു മതത്തിലാണ് ആദ്യം യുസിസി നടപ്പാക്കേണ്ടെന്നും രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പൂജ ചെയ്യാൻ പട്ടിക വിഭാഗങ്ങളെ അനുവദിക്കണമെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this