എരുമേലി പഞ്ചായത്ത് ഓഫീസിലെ കോൺഫെറൻസ് ഹാളിൽ ബാറ്ററി പൊട്ടിത്തെറിച്ചു പരുക്കേറ്റ താൽക്കാലിക ജീവനക്കാരി അഞ്ജലിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനക്കായി പ്രവേശിപ്പിച്ചു .

രാവിലെ 12 മണിയോടെ ആയിരുന്നു സംഭവം .
ജലജീവൻ മിഷൻ അവലോകനയോഗം പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നതിനിടയാണ് ബാറ്ററി പൊട്ടിത്തെറി .

പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി ,ജെസ്ന നജീബ് ,അജേഷ് ,കേരളാ കോൺഗ്രസ്സ് എം സംസ്ഥാനകമ്മിറ്റി അംഗം തങ്കച്ചൻ കാരക്കാട്ട് എന്നിവർ എം എൽ എ യോടൊപ്പം താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു



