Saturday, October 10, 2026
HomeTOP NEWSKERALAഎരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ജനുവരി 10, 11 തിയതികളിൽ

എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ജനുവരി 10, 11 തിയതികളിൽ

Published on

എരുമേലി:ചന്ദനക്കുടവും പേട്ടതുള്ളലും ജനുവരി 10, 11 തിയതികളിലായി നടക്കും. എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും സുഗമമായി നടക്കുന്നതിൻ്റെ മുന്നോടിയായി അവലോകനാ യോഗം ചേർന്നു. തീർഥാടനപാതകളിലെ ഭക്ഷണ പാനീയശാലകളിൽ ശുചിത്വവും ഗുണനിലവാരവും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർദേശിച്ചു.എരുമേലിയിൽ ചേർന്ന അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചന്ദനക്കുടത്തിനും പേട്ടതുള്ളലിനും ആനകളെ ഉപയോഗിക്കുന്നതിനാൽ വനപാലകരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും.കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പാർക്കിങ് സൗകര്യങ്ങൾ ഒരുക്കും.ട്രോമാ കെയർ ആംബുലൻസ് സൗകര്യം ക്രമീകരിക്കും.ഭക്തർക്കായി നൽകുന്ന സൗജന്യ കുടിവെള്ള, സംഭാര വിതരണത്തിന് വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം.മഴയും വെയിലും അവഗണിച്ച് ഡ്യൂട്ടിചെയ്യുന്ന പോലീസുകാർക്ക് ദാഹശമനത്തിന് ദേവസ്വം ബോർഡ് സംഭാരവിതരണം നടത്തും.

16000 വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലമേ നിലയ്‌ക്കലിൽ ഉള്ളൂ. ഇവിടെ പാർക്കിങ് മൈതാനങ്ങൾ നിറയുമ്പോൾ ഇടത്താവളങ്ങളിൽ തീർഥാടകരെ നിയന്ത്രിക്കും. എരുമേലിയിൽ എട്ട് മൈതാനങ്ങളിലായി 750 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. തിരക്കധികമായാൽ ഇടത്താവളങ്ങളിൽ നിയന്ത്രിക്കും.അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പ്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിരക്ഷാസേനാ എന്നിവരുടെ സംയുക്ത ടീം എരുമേലിയിൽ ഉണ്ടാവും.

10 ന് നടക്കുന്ന ചന്ദനക്കുടത്തിനും 11 ന് നടക്കുന്ന പേട്ട തുള്ളലിനും എരുമേലി ടൗണിനെ ഒഴിവാക്കിയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.10 ന് വൈകിട്ട് 6 മണി മുതലും,11ന് പകലുമാണ് വാഹന ഗതാഗതംഏർപ്പെടുത്തുന്നത്. എരുമേലിയിലെ തിരക്കനുസരിച്ച് നിലവിലുള്ളതിനേക്കാൾ 200പോലീസിനെ അധികമായി നിയമിക്കും. 10 നും – 11 നും സമ്പൂർണ്ണ മദ്യ നിരോധനം സംബന്ധിച്ച് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും. പകൽ റോഡ് നനക്കാനും , ക്രമസമാധാനം പാലിക്കുന്നതിന്റെ ഭാഗമായി കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

മകരവിളക്കിന് ശേഷം തീർത്ഥാടകർ മടങ്ങി വരുമ്പോൾ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി 14 നും ,15 നും പ്രത്യേക നിരീക്ഷണവും – നിയന്ത്രണവും ഉണ്ടാകുമെന്നും യോഗത്തിൽ പോലീസ് അറിയിച്ചു .എരുമേലി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി അധ്യക്ഷനായി .പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു. എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്കുട്ടി, കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പഞ്ചായത്ത് അംഗങ്ങളായ ജസ് ന നജീബ്, നാസർ പനച്ചിയിൽ, എരുമേലി മഹല്ലാ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എ ഇർഷാദ്, സെക്രട്ടറി സി എ എം കരീം, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എം എൻ ബാബു കുട്ടൻ, എരുമേലി എസ്എ എച് ഓ :അനിൽകുമാർ , ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ ,പഞ്ചായത്ത് സെക്രട്ടറി ബെന്നി തോമസ് , അനിയൻ എരുമേലി, എസ് മനോജ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this