Wednesday, October 7, 2026
HomeNewsഎട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുവർഷത്തിന് ശേഷം അമ്മയും കാമുകനും അറസ്റ്റിൽ; പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാനാണ്...

എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുവർഷത്തിന് ശേഷം അമ്മയും കാമുകനും അറസ്റ്റിൽ; പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാനാണ് എട്ടുവയസ്സുകാരനെ കൊന്ന് കുഴിച്ചിട്ടതെന്നും പോലീസ്

Published on

രാജസ്ഥാനിലെ ഭരത്പുർ രൂപ്ഭാസ് സ്വദേശികളായ ഹേമലത (35), കാമുകനായ കൃഷ്‌ണകാന്ത്(24) എന്നിവരെയാണ് ഭരത്പുർ എസ്.പി. മൃദുൽ കച്ച്‌വയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രണ്ടുവർഷം മുൻപ് തെളിവൊന്നും ലഭിക്കാതെ അന്വേഷണം വഴിമുട്ടിയ കേസിൽ എസ്.പി.യുടെ നേത്വത്തിലുള്ള സംഘം വീണ്ടും അന്വേഷണം നടത്തിയതോടെയാണ് കൊലക്കേസിൽ പ്രതികൾ കുടുങ്ങിയത്.

2021 ഫെബ്രുവരിയിൽ എട്ടുവയസ്സുള്ള മകൻ ഗോലുവിനെ കാണാനില്ലെന്നാരോപിച്ച് ഹേമലതയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി 18-ന് ഗ്രാമത്തിലെ പച്ചക്കറിത്തോട്ടത്തിൽ കുഴിച്ചിട്ടനിലയിൽ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. എന്നാൽ, കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കാത്തതിനാൽ അതേവർഷം ഡിസംബറോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.

പ്രതികളെക്കുറിച്ച് യാതൊരുസൂചനയും കിട്ടാതിരുന്നതോടെയാണ് പോലീസ് സംഘം അന്വേഷണം അവസാനിപ്പിച്ചത്. ഒരുമാസം മുൻപ് ഭരത്പുർ എസ്.പി.യായ മൃദുൽ കച്ച്‌വയുടെ നേതൃത്വത്തിൽ തെളിയാതെകിടക്കുന്ന കേസുകളിൽ വീണ്ടും അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് എട്ടുവയസ്സുകാരന്റെ ദുരൂഹമരണത്തിലും വഴിത്തിരിവുണ്ടായത്.

മൊബൈൽഫോൺ ചാർജറിൻ്റെ കേബിൾ ഉപയോഗിച്ചാണ് ഹേമലതയും കാമുകനായ കൃഷ്ണകാന്തും ചേർന്ന് എട്ടുവയസ്സുകാരനെ
കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 2021 ഫെബ്രുവരിയിൽ അമ്മയെയും കാമുകനെയും സ്വന്തംവീട്ടിൽവെച്ച് കാണാൻപാടില്ലാത്തസാഹചര്യത്തിൽ മകൻ കണ്ടിരുന്നു. ഇക്കാര്യം പിന്നീട് ബന്ധുക്കളോട് പറയുമെന്നും കുട്ടി പറഞ്ഞു. ഇതോടെ പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാനാണ് എട്ടുവയസ്സുകാരനെ കൊന്ന് കുഴിച്ചിട്ടതെന്നും പോലീസ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...