അക്കൗണ്ട് വെരിഫൈ ചെയ്യാൻ പുതിയ വഴിയാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാൻ സാധിക്കുന്ന സൗകര്യമാണ് പുതിയതായി പരീക്ഷിക്കുന്നത്. വാട്സാപ്പിന്റെ ബീറ്റാ വേർഷനിലാണ് ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്.

നിലവിൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പിൽ ലോഗിൻ ചെയ്യാനാവുക. ഇമെയിൽ വെരിഫിക്കേഷൻ എത്തുന്നതോടെ ഇമെയിൽ ഐഡി ഉപയോഗിച്ചും വാട്സാപ്പിൽ ലോഗിൻ ചെയ്യാനാവും. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ് 2.23.24.10, 2.23.24.8, 2.23.24.9 വേർഷനുകളിലാണ് ഈ അപ്ഡേറ്റുള്ളത്.
അടുത്തിടെയാണ് ഒരു വാട്സാപ്പ് ആപ്പിൽ രണ്ട് ഫോൺ നമ്പറുകൾ ലോഗിൻ ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് കൊണ്ടുവന്നത്. മുമ്പ് ഡ്യുവൽ ആപ്പ്, ക്ലോൺ ആപ്പ് ഉപയോഗിച്ച് മാത്രമേ രണ്ട് വ്യത്യസ്ത വാട്സാപ്പ് അക്കൗണ്ട് ഒരു ഫോണിൽ ഉപയോഗിക്കാൻ അനുവദിച്ചിരുന്നുള്ളൂ.

എങ്കിലും ഈ ഫീച്ചർ ഇനിയും എല്ലാവർക്കും ലഭിച്ചിട്ടില്ല. നവംബർ മാസം കൂടുതൽ പേരിലേക്ക് അപ്ഡേറ്റായി മൾടിപ്പിൾ അക്കൗണ്ട് ഫീച്ചർ എത്തിയേക്കും. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ആദ്യം ലഭിക്കുക.


