ഇറാനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുകെ അടക്കമുള്ള രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് തുറന്നടിച്ചത്. കുറച്ച് ധൈര്യം കാണിക്കൂ എന്നാണ് വിമർശനം. ഹോർമുസ് കാരണം ഇന്ധന പ്രതിസന്ധിയുണ്ടെങ്കിൽ അമേരിക്കയെ സമീപിക്കാം. അമേരിക്കക്ക് ധാരാളം ഇന്ധന ശേഖരമുണ്ട്. ഹോർമുസിൽ അമേരിക്ക നിങ്ങളെ സഹായിക്കാൻ വരില്ലെന്നും ട്രംപ് തുറന്നടിച്ചു.
ഹോർമൂസ് കടലിടുക്ക് തുറപ്പിക്കാനും ചരക്ക് നീക്കം സുരക്ഷിതമാക്കാനും ഒരുമിച്ച് നിൽക്കണമെന്ന് ട്രംപ് മുമ്പ് ഹോർമൂസ് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനോട് മറ്റ് രാജ്യങ്ങൾ അനുകൂലമായി പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപ് അവർക്ക് മുന്നിൽ രണ്ട് ഓപ്ഷനുകൾ മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്നുകിൽ അവർക്ക് അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാം. അല്ലെങ്കിൽ കടലിടുക്ക് വഴി എണ്ണ എത്തിക്കാം. ഹോർമൂസിൽ ഇനി അമേരിക്ക നിങ്ങളെ സഹായിക്കില്ല എന്നും ട്രംപ് ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.


