Saturday, February 28, 2026
HomeLATEST NEWSഇറാനിലെ എംബസിയിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ പിൻവലിക്കുന്നതായി യുകെ

ഇറാനിലെ എംബസിയിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ പിൻവലിക്കുന്നതായി യുകെ

Published on

ജനീവയിൽ നടന്ന ഇറാൻ‌-അമേരിക്ക ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെ ഇറാനിലെ എംബസിയിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ പിൻവലിക്കുന്നതായി യുകെ. ജീവനക്കാരെ ഉടൻ തന്നെ മാറ്റുമെന്നും എംബസിയുടെ പ്രവർത്തനം ഓൺലൈനായി തുടരുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി. ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെയാണ് ഇറാനെ യുഎസ് ആക്രമിക്കാനുള്ള സാധ്യത വർധിച്ചത്.അതേസമയം ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽബുസൈദി വാഷിംഗ്ടണിലെത്തി. യു​ദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസുമായുള്ള ചർച്ചകൾക്കായാണ് ഒമാൻ മന്ത്രി അമേരിക്കയിലെത്തിയത്. ഇതിനിടെ ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക. ഇറാൻ – അമേരിക്ക സംഘർഷ സാഹചര്യം വർധിച്ച സാഹചര്യത്തിലാണ് പൗരൻമാർക്ക് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നിർദേശം. അത്യാവശ്യമല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുടുംബാം​ഗങ്ങളും ഉടൻ ഇസ്രയേൽ വിടണമെന്നും ഇസ്രയേലിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും പൗരൻമാരോട് അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചകളുടെ നാലാംഘട്ടം അടുത്തയാഴ്ച വിയന്നയിൽ ചേരും. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അരഘ്ചിയും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ.

Latest articles

‘സൈന്യം പ്രാപ്തരാണ്; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി. ഇറാനിനെതിരായ ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധം...

ഇറാൻ – ഇസ്രായേൽ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ...

ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടി തുടങ്ങി ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട്...

കൊല്ലം നഗരത്തിലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രതിഷേധം; 4 പ്രവർത്തകർക്കെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ്‌ പൊലീസ്

കൊല്ലം നഗരത്തിലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രതിഷേധം. പിഡിപിപി നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ്‌ പൊലീസ്. 4 പ്രവർത്തകർക്കെതിരെയാണ്...

More like this