Saturday, October 10, 2026
HomeNewsഇന്ത്യൻ സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദമ്പതികളെയും ആറ്...

ഇന്ത്യൻ സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്

Published on

കർണാടക സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്താണ് ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക ദാവൺഗര സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35), മകൻ യാഷ് (6) എന്നിവരാണ് മരിച്ചത്.വെടിയേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

“പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, നാഗരാജപ്പ ഭാര്യയെയും മകനെയും വെടിവെച്ചുകൊന്നശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്,” ബാൾട്ടിമോർ കൗണ്ടി പോലീസ് വക്താവ് ആന്റണി ഷെൽട്ടൺ ഉദ്ധരിച്ച് ബാൾട്ടിമോർ സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരെ മൂന്നുപേരെയും അവസാനമായി കണ്ടതെന്ന് സമീപവാസികൾ പറയുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം നടന്നതെന്നാണ് സംശയിക്കുന്നത്. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷമുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

കർണാടകത്തിലെ ദാവൻഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിലെ ഹല്ലേക്കല്ലു ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ താമസിച്ചു വരികയായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായെന്ന് യോഗേഷിന്റെ അമ്മ ശോഭ പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ, ദമ്പതികൾ അമേരിക്കയിലേക്ക് പോയി, അതിനുശേഷം അവിടെ താമസിക്കുകയായിരുന്നു.

“അമേരിക്കയിൽ താമസിക്കുന്ന എന്റെ രണ്ടാമത്തെ മകനെ പോലീസ് ഫോണിൽ വിളിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞു. രണ്ടാമത്തെ മകനാണ് വിവരം ഞങ്ങളെ അറിയിച്ചത്. മരണ കാരണം അറിയില്ല,” ശോഭ പറഞ്ഞു. “എന്താണ് സംഭവിച്ചതെന്നും ഇത് എപ്പോൾ സംഭവിച്ചുവെന്നും ഞങ്ങൾക്ക് അറിയില്ല. മരണം സംഭവിച്ചുവെന്ന് മാത്രമാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് ഒരു വിവരവും ലഭിക്കുന്നില്ല – അവർ അത് ചെയ്തോ മറ്റാരെങ്കിലും ഇത് ചെയ്തോ എന്ന് അറിയില്ല.”- ശോഭ പറഞ്ഞു.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അവർ അഭ്യർത്ഥിച്ചു. “സംഭവം നടന്നിട്ട് മൂന്ന് ദിവസമായി, ഞങ്ങൾ മൃതദേഹം കണ്ടിട്ടില്ല,” യോഗേഷിന്റെ അമ്മ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യോഗേഷ് തന്നെ വിളിച്ച് എല്ലാവരും സുഖമായിരിക്കുന്നെന്ന് പറഞ്ഞതായി ശോഭ കൂട്ടിച്ചേർത്തു. എന്തെങ്കിലും പ്രശ്നമുള്ളതായി ഫോൺ വിളിച്ചപ്പോൾ പറഞ്ഞില്ലെന്നും അവർ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...