Saturday, October 10, 2026
HomeTOP NEWSINDIAഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ്; ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ്...

ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ്; ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തിയതായി റിപ്പോർട്ട്

Published on

ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനത്തിൽ ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്‌റ്റിസിന്റെ (എസ്എഫ്ജെ) തലവനാണ് ഗുർപട്‌ വന്ത് സിങ് പന്നു.

ഇന്ത്യയെ യുഎസ് പ്രതിഷേധം അറിയിച്ചതാണോ പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചന ഉപേക്ഷിക്കാൻ കാരണം അഥവാ എഫ്ബിഐ ഇടപെട്ട് ഗൂഢലോചന തകർക്കുകയായിരുന്നോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ജൂണിൽ വാൻകുവറിൽ കൊല്ലപ്പെട്ട കനേഡിയൻ സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്നാണ് അമേരിക്കയിൽവച്ചു നടന്ന ഗൂഢാലോചനയെക്കുറിച്ച് യുഎസ് ചില സഖ്യകക്ഷികളെ അറിയിച്ചത്. സെപ്റ്റംബറിൽ നിജ്‌ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുള്ളതിനു തെളിവുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞതിനു പിന്നിൽ ഇതോണോ എന്നു സംശയമുയരുന്നുണ്ട്.

കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടനിൽ എത്തിയപ്പോഴാണ് യുഎസ് പ്രതിഷേധം അറിയിച്ചതെന്നാണ് രാജ്യാന്തര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇതു കൂടാതെ, ഗൂഢാലോചനയ്ക്കെതിരെ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ന്യൂയോർക്കിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായും അവർ റിപ്പോർട്ടു ചെയ്‌തു. കുറ്റപത്രത്തിലെ ആരോപണങ്ങൾ പരസ്യമാക്കണോ അതോ നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡ അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണോ എന്ന് യുഎസ് നീതിന്യായ വകുപ്പ് ചർച്ച ചെയ്യുന്നു. കുറ്റപത്രത്തിൽ പ്രതിച്ചേർക്കപ്പെട്ടയാൾ യുഎസ് വിട്ടതായും റിപ്പോർട്ടുണ്ട്.

ഖലിസ്ഥാൻ ഭീകരവാദത്തിന്റെ സൈബർ മുഖമായാണു പന്നു അറിയപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾക്കെതിരെ ഭീഷണി വിഡിയോകൾ പുറത്തിറക്കി കുപ്രസിദ്ധനായ പന്നു ജൂലൈയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ട് ഏതാനും ദിവസങ്ങൾക്കകം പന്നുവിൻ്റെ പുതിയ വിഡിയോ പ്രത്യക്ഷപ്പെട്ടു. പന്നുവിൻ്റെ ഇന്ത്യയിലെ സ്വത്തുക്കൾ എൻഐഎ സെപ്റ്റംബറിൽ കണ്ടുകെട്ടിയിരുന്നു.

എയർ ഇന്ത്യ വിമാനങ്ങൾക്കും നേരെ ഭീഷണിയുയർത്തിയ പന്നുവിനെതിരെ കഴിഞ്ഞ ദിവസം എൻഐഎ കേസ് റജിസ്റ്റ‌ർ ചെയ്തിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്നായിരുന്നു വിഡിയോ വഴിയുള്ള ഭീഷണി. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം 19ന് അടച്ചിടുമെന്നും അതിൻ്റെ പേരു മാറ്റുമെന്നും പറഞ്ഞിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this