Sunday, October 11, 2026
HomeTOP NEWSINDIAആശുപത്രിയിൽനിന്ന് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചു; 38 മെഡിക്കൽ വിദ്യാർഥികൾക്കെതിരേ നടപടി

ആശുപത്രിയിൽനിന്ന് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചു; 38 മെഡിക്കൽ വിദ്യാർഥികൾക്കെതിരേ നടപടി

Published on

ആശുപത്രിയിൽനിന്ന് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചതിന് മെഡിക്കൽ വിദ്യാർഥികൾക്കെതിരേ നടപടി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 38 വിദ്യാർഥികൾക്കെതിരേയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചത്. ആശുപത്രി ചട്ടങ്ങൾ ലംഘിച്ചതിന് ഇവരുടെ ഹൗസ്‌മാൻഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി കോളേജ് അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസങ്ങളിലാണ് മെഡിക്കൽ വിദ്യാർഥികളുടെ റീൽസ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോളേജ് മാനേജ്മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.

“38 വിദ്യാർഥികളാണ് ചട്ടങ്ങൾ ലംഘിച്ച് ആശുപത്രിക്കുള്ളിൽനിന്ന് വീഡിയോ ചിത്രീകരിച്ചത്. ബിരുദദാന ചടങ്ങിന് മുന്നോടിയായാണ് റീൽസ് ചിത്രീകരിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇത് ഗുരുതരമായ തെറ്റാണ്. രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി അവർ ഇതെല്ലാം ആശുപത്രിക്ക് പുറത്തുവെച്ച് ചെയ്യണമായിരുന്നു.

ഇത്തരം കാര്യങ്ങൾക്ക് ഞങ്ങൾ ഒരിക്കലും അനുമതി നൽകിയിട്ടില്ല. പത്തോ ഇരുപതോ ദിവസത്തിനുള്ളിൽ അവരുടെ ഹൗസ്‌മാൻഷിപ്പ് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ, ഈ സംഭവത്തിൻ്റെ പശ്ചാലത്തലത്തിൽ അത് പത്തുദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്”, കോളേജ് ഡയറക്‌ടറായ ഡോ. ബാസവരാജ് ബൊമ്മനഹള്ളി പ്രതികരിച്ചു.

കഴിഞ്ഞദിവസം ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയ സർക്കാർ ഡോക്ട‌റെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ചിത്രദുർഗയിലെ സർക്കാർ ആശുപത്രിയിൽ ജോലിചെയ്‌തിരുന്ന യുവഡോക്‌ടർക്കെതിരേയാണ് ആരോഗ്യമന്ത്രി നടപടി സ്വീകരിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് കർണാടകയിലെ മെഡിക്കൽ വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം റീലും വിവാദമായത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this