Sunday, October 11, 2026
HomeEDUCAIONആഴ്‌ചയിൽ ഒരു പുസ്‌തകം, പത്രവായന, എഴുത്ത്, ആലാപനം, സർഗരചന: സ്കൂളുകൾക്ക് സർക്കാർ മാസ്റ്റർപ്ലാൻ

ആഴ്‌ചയിൽ ഒരു പുസ്‌തകം, പത്രവായന, എഴുത്ത്, ആലാപനം, സർഗരചന: സ്കൂളുകൾക്ക് സർക്കാർ മാസ്റ്റർപ്ലാൻ

Published on

സ്‌കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ് ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശം.

ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്‌തരാക്കും. ഈ വർഷം അക്കാദമിക ഗുണമേന്മ വർഷമായി ആചരിക്കാനാണ് മാർഗരേഖ. ഓരോ സ്‌കൂളും തനത് മാസ്റ്റർ പ്ലാൻ തയ്യാറാക്കി പരിപാടികൾ ആസൂത്രണംചെയ്യണം.

എൽപിയിലും യുപിയിലും കുട്ടികളുടെ വായന, എഴുത്ത്, ആലാപനം, സർഗരചന തുടങ്ങിയ കഴിവുകൾ മൂല്യനിർണയത്തിൽ വിലയിരുത്തും. മാതൃഭാഷയ്ക്കുപുറമേ, ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ഉയർന്ന ശേഷി കൈവരിക്കാൻ കുട്ടികളെ പ്രാപ്‌തരാക്കണമെന്നും മാർഗരേഖ നിർദേശിച്ചു. പത്രവായനയ്ക്ക് പത്തുമാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

വായനയ്ക്കുള്ള നിർദേശങ്ങൾ

പ്രതിദിനം ക്ലാസുകളിൽ ഗ്രൂപ്പായി പത്രവായന നടത്തുക, ചർച്ചചെയ്യുക, ഉച്ചാരണശുദ്ധിയോടെ വായിക്കാൻ അവസരമൊരുക്കുക, സ്കൂ‌ൾ ലൈബ്രറിയിലെ ആഴ്‌ചപ്പതിപ്പുകളും മാസികകളും വായിക്കാൻ പ്രോത്സാഹിപ്പിക്കുക, ആഴ്‌ചയിൽ ഒരു പുസ്‌തകം വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

തുടർന്ന്, കുറിപ്പ് തയ്യാറാക്കൽ, കുറിപ്പ് മറ്റുള്ളവരെ കേൾപ്പിക്കൽ, ആശയങ്ങളെ ആധാരമാക്കിയുള്ള ആവിഷ്‌കാരം, ചർച്ച തുടങ്ങിയ അനുബന്ധപ്രവർത്തനങ്ങൾ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this