നേമത്ത് പോരാട്ടം ഇടത് മുന്നണിയും ബി.ജെ.പിയും തമ്മിലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. ആര് വന്നാലും നേമത്ത് എൽ.ഡി.എഫ് ജയിക്കും. ഇടത് മുന്നണി ആത്മവിശ്വാസത്തിലാണെന്നും കോടിയേരി പറഞ്ഞു.കെ.മുരളീധരനാണ് നേമത്തെ യു.ഡി.എഫ് സ്ഥാനാർഥി. ആദ്യം ഉമ്മൻചാണ്ടിയുടെ പേരാണ് ഉയർന്നുവന്നതെങ്കിലും മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. വി.ശിവൻകുട്ടിയാണ് നേമത്തെ ഇടത് സ്ഥാനാർഥി.


