ആന്ധ്രാപ്രദേശില്‍ ഇനിമുതൽ 26 ജില്ലകളുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. നിലവിൽ 13 ജില്ലകൾ ഉണ്ടായിരുന്നതാണ് 26 ആയി വർധിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണ സമയത്ത് ഒമ്പത് ജില്ലകൾ ആന്ധ്രപ്രദേശ് വിട്ടുനൽകിയിരുന്നു.

പുതിയ ജില്ലകൾ വരുന്നതോടെയുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനായി ജില്ലാ പോർട്ടലുകളും കൈപ്പുസ്തകങ്ങളും പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. പുതിയതായി രൂപീകരിച്ച ജില്ലകളിലേക്ക് കളക്ടർമാരെയും പൊലീസ് സൂപ്രണ്ടുമാരെയും സർക്കാർ നിയമിച്ചു.



