Saturday, October 10, 2026
HomeNewsആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് ലൈക് അടിച്ചു; ഭർത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച്...

ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് ലൈക് അടിച്ചു; ഭർത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി

Published on

ഭർത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. ആന്ധ്രപ്രദേശിലെ എൻ.ടി.ആർ ജില്ലയിലാണ് സംഭവം. ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലുകൾ കണ്ടെന്നു പറഞ്ഞാണ് കൃത്യം.

എൻ.ടി.ആറിലുള്ള നന്ദിഗാമ മണ്ഡലിലെ മുപ്പളയിലാണ് സംഭവം. 25കാരിയായ വാറമ്മയാണ് ഭർത്താവ് കോട്ട ആനന്ദ് ബാബു(26)വിന്റെ ജനനേന്ദ്രിയം മുറിച്ചത്. ഉടൻ ബന്ധുക്കൾ ചേർന്ന് യുവാവിനെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് വിജയവാഡയിലെ ഗവ. ജനറൽ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മുറിച്ച ഭാഗം ഡോക്ടർമാർ പിന്നീട് തുന്നിച്ചേർത്തു. യുവാവിന്റെ ആരോഗ്യനില നിയന്ത്രണവിധേയമാണ്.

ആറു വർഷം മുൻപായിരുന്നു ആനന്ദിന്റെ ആദ്യ വിവാഹം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഈ ബന്ധം വേർപ്പെടുത്തുകയായിരുന്നു. പിന്നീട് 2019ലാണ് വാറമ്മയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം വിഡിയോകൾ ഭർത്താവ് കാണുന്നത് യുവതിയുടെ ശ്രദ്ധയിൽപെട്ടത്. ഇതേ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയാകുകയും ചെയ്തു.

ഇതിനിടയിൽ യുവതി ബ്ലേഡ് ഉപയോഗിച്ച് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ആനന്ദിന്റെ കരച്ചിലും ബഹളവും കേട്ട് ബന്ധുക്കളും അയൽവാസികളും ഓടിക്കൂടി. അപ്പോഴാണ് രക്തംവാർന്ന നിലയിൽ യുവാവ് നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...