Sunday, October 11, 2026
HomeNewsആദിത്യ-എൽ1; എന്തുകൊണ്ട് ലഗ്രാഞ്ച് പോയിന്റ് -1 അഥവാ എൽ-1 മേഖല?

ആദിത്യ-എൽ1; എന്തുകൊണ്ട് ലഗ്രാഞ്ച് പോയിന്റ് -1 അഥവാ എൽ-1 മേഖല?

Published on

ചന്ദ്രയാൻ-3 യുടെ വിജയത്തിന് ശേഷം സൂര്യപര്യവേക്ഷണത്തിനായുള്ള മിഷൻ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ഐഎസ്ആർഒ (ISRO). ഇതിനായി രൂപകൽപ്പന ചെയ്ത ആദിത്യ-എൽ1 പേടകം ഇന്ന് വിക്ഷേപിച്ചിരിക്കുകയാണ്. സൂര്യനിലെ ലഗ്രാഞ്ച് പോയിന്റ് -1 അഥവാ എൽ-1 മേഖലയിലാണ് പേടകം എത്തുക. 120 ദിവസത്തിനുള്ളിൽ പേടകം ഈ മേഖലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം വരെ ആയുസുള്ള പര്യവേക്ഷണ പേടകമാണിത്.

ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മേഖലയാണ് ലഗ്രാഞ്ച് പോയിന്റ്-1. ഈ ഭാഗത്ത് സൂര്യനും ഭൂമിയ്ക്കുമിടയിലുള്ള ഗുരുത്വാകർഷണബലം സന്തുലിതമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഏഴ് പേലോഡുകളാണ് ദൗത്യത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിലെ visible emission line coronagraph അഥവാ VELC രൂപകൽപ്പന ചെയ്തത് പ്രൊഫസർ രമേഷ് ആറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ്.

  • എന്താണ് ലഗ്രാഞ്ച് പോയിന്റ്-1? ഐഎസ്ആർഒ ഈ മേഖല തെരഞ്ഞെടുക്കാൻ കാരണമെന്ത്?

ഇതുവരെ ഭൂമിയിൽ നിന്നുകൊണ്ടാണ് സൂര്യനെപ്പറ്റി ഐഎസ്ആർഒയും മറ്റ് ശാസ്ത്രജ്ഞരും പഠനം നടത്തിയത്. ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിന് ചില പരിധികളുണ്ട്. പ്രഭാതം മുതൽ സന്ധ്യവരെയുള്ള സമയത്ത് മാത്രമെ ഈ നിരീക്ഷണം സാധ്യമാകുകയുള്ളു. മാത്രമല്ല അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ നിരീക്ഷണത്തെ വളച്ചൊടിക്കാനും സാധ്യതയുണ്ട്. ഈ പരിമിതികൾ മറികടക്കാനായി സൂര്യന്റെ ലഗ്രാഞ്ച് പോയിന്റിൽ പേലോഡ് സ്ഥാപിക്കാൻ ഐഎസ്ആർഒ തീരുമാനിക്കുകയായിരുന്നു. 2013ലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.

“സൂര്യനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകർഷണം സന്തുലിതമായിരിക്കുന്ന അഞ്ച് പോയിന്റുകളാണുള്ളത്. ഈ അഞ്ച് പോയിന്റുകളെയാണ് ലഗ്രാഞ്ച് പോയിന്റുകളെന്ന് പറയുന്നത്. ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ലഗ്രാഞ്ച് ആണ് ഈ പോയിന്റുകൾ കണ്ടെത്തിയത്. അതുകൊണ്ടാണ് ഇവയെ ലഗ്രാഞ്ച് പോയിന്റ് എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയ്ക്കുമിടയിലെ നേർരേഖയിലുള്ള പോയിന്റാണ് എൽ-1. ഗുരുത്വാകർഷണ സ്ഥിരതയുള്ള പോയിന്റാണിത്. സൂര്യനെ മറ്റ് തടസ്സങ്ങളില്ലാതെ വീക്ഷിക്കാനും കഴിയും,” പ്രൊഫസർ രമേഷ് പറഞ്ഞു.

  • സൗര ജ്വാലകളെയും കോറോണൽ മാസ് ഇജക്ഷനെയും പറ്റി പ്രവചിക്കാൻ ആദിത്യ എൽ-1 സഹായിക്കുമോ?

1989ൽ സൗരക്കാറ്റിന്റെ ഫലമായുണ്ടായ ജിയോഗ്രഫിക് കൊടുങ്കാറ്റ് (geomagnetic storm) കാനഡയിലെ ക്യൂബെക് പ്രവിശ്യയിലെ വൈദ്യുത പ്രസരണത്തെ സാരമായി ബാധിച്ചിരുന്നു. സൗരക്കാറ്റുകളിലേക്കും കോറോണൽ മാസ് ഇജക്ഷനിലേക്കും നയിക്കുന്ന സാഹചര്യത്തെപ്പറ്റി പഠിക്കുന്നതിലൂടെ മാത്രമെ സൗരകാലാവസ്ഥയെപ്പറ്റി പ്രവചനം നടത്താനാകൂ. അതിനായുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

“സൂര്യന്റെ അന്തരീക്ഷത്തിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടാകും. അവ ചിലപ്പോൾ ഭൂമിയിലേക്കും എത്തപ്പെടാം. അതുകൊണ്ട് തന്നെ സൂര്യനെപ്പറ്റി വിശദമായി പഠിക്കുകയെന്നത് അത്യാവശ്യമാണ്. നമ്മുടെ ദൗത്യത്തിലെ പ്രാഥമിക പേലോഡ് ഇവയെപ്പറ്റിയാണ് പഠിക്കുക. പഠനത്തിന്റെ ഭാഗമായി ഓരോ മിനിറ്റിലും ഈ മേഖലയുടെ ചിത്രങ്ങളെടുക്കും. ഇത്തരത്തിൽ ഒരുദിവസം 1440 ചിത്രങ്ങളെടുക്കാൻ സാധിക്കും. ശേഷം ഓരോ ചിത്രങ്ങളും നിരീക്ഷിച്ച് മാറ്റങ്ങൾ രേഖപ്പെടുത്തും. കാന്തിക ക്ഷേത്രത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സഹായിക്കുന്ന പോളാരിമീറ്റർ എന്ന ഉപകരണവും പേലോഡിൽ സ്ഥാപിക്കും. സൂര്യനിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളെപ്പറ്റി മുന്നറിയിപ്പ് നൽകാൻ ഇവയ്ക്ക് സാധിക്കും,” രമേഷ് പറഞ്ഞു.

സൂര്യന്റെ മധ്യഭാഗത്തുള്ള സൗരകളങ്കങ്ങൾ കാന്തിക ക്ഷേത്രത്തിലെ മാറ്റങ്ങൾ കാരണം പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെങ്കിൽ അവ സൂര്യനെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന നേർരേഖയിലാകും സഞ്ചരിക്കുക. ഈ സൗരകളങ്കങ്ങൾ കൂടുതൽ ജിയോ ഇഫക്ടീവാണ്. അതിനാൽ ആ പ്രത്യേക ഡാറ്റാബേസിനെപ്പറ്റി പഠിക്കേണ്ടതുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞു.

സൗരജ്വാലകൾ അതിവേഗത്തിൽ സഞ്ചരിക്കുന്നവയാണ്. വൈദ്യുത ലൈനുകൾ, ഉപഗ്രഹങ്ങളുടെ പ്രവർത്തനക്ഷമത എന്നിവയെ സൗരജ്വാലകൾ സാരമായി ബാധിക്കുന്നുവെന്നും പ്രൊഫസർ രമേഷ് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...